Film News

വീണ്ടും നാടന്‍ ബിജു മേനോന്‍, കൂടെ നാട്ടിന്‍പുറത്തെ കല്യാണപ്പാട്ടും

THE CUE

രക്ഷാധികാരി ബിജു എന്ന ചിത്രത്തിലെ ബിജുവും, ഓര്‍ഡിനറിയിലെ ഡ്രൈവര്‍ സുകുവും ബിജു മേനോന്റെ കയ്യടി നേടിയ നാടന്‍ കഥാപാത്രങ്ങളാണ്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തില്‍ തനി നാട്ടിന്‍ പുറത്തുകാരനായ സുനിയുടെ റോളിലാണ് ബിജു മേനോന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം നേടിയ സജീവ് പാഴൂരിന്റെ രചനയിലാണ് സിനിമ. നാട്ടിന്‍പുറത്തെ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കഥ പറയുന്ന ഫാമിലി എന്റര്‍ടെയിനര്‍ ആയിരിക്കും ചിത്രമെന്ന് സൂചനകള്‍ നല്‍കുന്നതായിരുന്നു ടീസറുകള്‍. ഇത് ഉറപ്പിക്കുന്നതാണ് സിനിമയിലെ രണ്ടാമത്തെ പാട്ട്.

വാര്‍ക്കപ്പണിക്കാരനായ സുനി എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. നാട്ടിന്‍ പുറത്തെ ഒരു കല്യാണത്തലേന്ന് നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് അംബരം പൂത്തപോലെ അല്ലേ പെണ്ണേ എന്ന പാട്ട്. സുജേഷ് ഹരിയുടെ വരികള്‍ക്ക് വിശ്വജിത്ത് ഈണമിട്ട ഗാനത്തില്‍ ബിജു മേനോനൊപ്പം നായിക സംവൃതാ സുനില്‍, സുധി കോപ്പ, അലന്‍സിയര്‍ ലേ ലോപ്പസ്, ഭഗത് മാനുവല്‍, ദിനേശ് പ്രഭാകര്‍ എന്നിവരുമുണ്ട്. കെ എസ് ഹരിശങ്കറാണ് ഗായകന്‍.

ഗ്രീന്‍ ടിവിയും ഉര്‍വശി തിയറ്റേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിര്‍മ്മിച്ച സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരും രമാദേവിയുമാണ് നിര്‍മ്മാതാക്കള്‍.

വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സംവൃതാ സുനില്‍ അഭിനയരംഗത്ത് തിരിച്ചെത്തുന്ന ചിത്രവുമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. ഷാന്‍ റഹ്മാന്‍ ഈണമൊരുക്കിയ പാട്ടുകളും സിനിമയിലുണ്ട്. ബിജിബാല്‍ ആണ് പശ്ചാത്തല സംഗീതം. ഷഹനാദ് ജലാല്‍ ആണ് ക്യാമറ. ജൂലൈ പന്ത്രണ്ടിനാണ് റിലീസ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT