Film News

ക്രിസ്മസിന് 'പക്കാ നിവിൻ പോളി പടം' ലോഡിങ്; ചിരിയുണർത്തി 'സർവ്വം മായ' ടീസർ

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന സർവ്വം മായയുടെ ടീസർ പുറത്തിറങ്ങി. ഹൊറർ കോമഡി മൂഡിലുള്ള സിനിമയായിരിക്കും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നിവിൻ പോളി- അജു വർ​ഗീസ് കോമ്പോയാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. നിവിന്റെ പിറന്നാൾ ദിനത്തിലാണ് ടീസര്‍ പുറത്തിറക്കിയത്.

ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന ഫാമിലി എന്റർടെയ്നർ കൂടിയാണെന്ന് ടീസർ വ്യക്തമാക്കുന്നു. സൂപ്പർ ഹിറ്റായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സർവ്വം മായ. മോഹൻലാൽ ചിത്രമായ ഹൃദയപൂർവ്വത്തിന്റെ കഥയും അഖിലിന്റേതായിരുന്നു. ജനാർദ്ധനൻ, രഘുനാഥ് പാലേരി, മധു വാര്യർ, അൽതാഫ് സലീം, പ്രിറ്റി മുകുന്ദൻ തുടങ്ങിയവരും സർവ്വം മായയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബിജു തോമസ് ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. ശരൺ വേലായുധൻ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സം​ഗീതം ജസ്റ്റിൻ പ്രഭാകർ ആണ്. സംവിധായകൻ അഖിൽ സത്യനും രതിൻ രാധാകൃഷ്ണനുമാണ് എഡിറ്റിം​ഗ്. ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാനി, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഫസ്റ്റ് അസിസ്റ്റന്റ്: ആരൺ മാത്യു, കോസ്റ്റ്യും ഡിസൈന്‍: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്. വിതരണം: സെന്റട്രൽ പിക്ചേഴ്സ്. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തും.

പര്‍ദക്കുള്ളിലെ ഫെമിനിച്ചി

Never Seen Before Pepe Loading... കാട്ടാളൻ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

'നൈറ്റ് റൈഡേഴ്‌സ്' സോങ്‌സ് ഒന്നുകൂടി ശ്രദ്ധിച്ചു കാണൂ, അതിൽ കഥയുടെ ചില സൂചനകൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്: നൗഫൽ അബ്ദുള്ള

പുഴു കണ്ടപ്പോൾ മുതൽ റത്തീനയുടെ വലിയ ഫാൻ, കൂടെ വർക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്നു: സൗബിൻ

'ചത്താ പച്ച' വിതരണം ഏറ്റെടുത്ത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

SCROLL FOR NEXT