അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിന്റെ പുതുയ ചിത്രം സർവ്വം മായ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ക്രിസ്മസ് റിലീസായി എത്തിയ സിനിമ മികച്ച പ്രതികരണമാണ് എലാ കോണുകളിൽ നിന്നും നേടുന്നത്. നിവിൻ പോളിയുടെ പ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണമായി എല്ലാവരും പറയുന്നത്. സിനിമ ആദ്യദിനത്തിൽ മികച്ച കളക്ഷനും ബോക്സ് ഓഫീസിൽ നിന്ന് നേടിയിട്ടുണ്ട്. 260 പുതിയ ഷോകള്‍ ആഡ് ചെയ്‍ത സര്‍വം മായ ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നാല് കോടി രൂപ നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നിൽക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്നലുള്ള ചിത്രമാണിത്. നിവിന് പുറമെ റിയ ഷിബു, അജു വർഗീസ്, ജനാർദ്ദനൻ,, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ പ്രഭാകരന്റെ ഈണം, ശരൺ വേലായുധന്റെ ക്യാമറക്കണ്ണുകൾ, അഖിൽ സത്യൻ എഡിറ്റിംഗ് വിഭാഗം കൂടി കൈകാര്യം ചെയ്യുന്നുണ്ട്.
സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.