Film News

‘ഷൂട്ടിങിന് വിളിച്ച് ഇവന്മാര് സമയം തീർത്താൽ വിടത്തുമില്ല’; ഫുൾ ഫൺ വൈബിൽ നിവിൻ, 'സർവ്വം മായ' മേക്കിങ് വീഡിയോ

അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഫാന്റസി ഹൊറർ കോമഡി ചിത്രം 'സർവ്വം മായ'യുടെ രസകരമായ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുമ്പോൾ, ഈ മേക്കിങ് വീഡിയോയിലെ തമാശകലർന്ന നിവിൻ പോളി, ആരാധകരുടെ ആവേശം വാനോളമുയർത്തിയിരിക്കുകയാണ്.

​'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യന്റെ ഏറ്റവും പുതിയ ചിത്രമാണിത്. മുൻപ് പുറത്തിറങ്ങിയ ഒഫീഷ്യൽ ടീസർ സൂചന നൽകിയത് പോലെ, പ്രേക്ഷകർ ഏറെ ആഗ്രഹിച്ച കോമഡി എൻ്റർടെയ്നർ രൂപത്തിലാണ് നിവിൻ പോളി ഈ ചിത്രത്തിൽ എത്തുന്നത്. അദ്ദേഹത്തിൻ്റെ സ്വാഭാവികമായ തമാശകൾ ഒപ്പിയെടുത്ത മേക്കിങ് വീഡിയോയിൽ സെറ്റിലെ സൗഹൃദവും ചിരിയുടെ നിമിഷങ്ങളും ആണ് പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമയിലെ ഹിറ്റ് കോമ്പിനേഷനായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'ക്കുണ്ട്. സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന അഖിൽ സത്യൻ്റെ സംവിധാനത്തിൽ, ഇവരുടെ പത്താമത്തെ കൂട്ടുകെട്ട് തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചന്ദനക്കുറിയണിഞ്ഞ നിഷ്‌കളങ്കനായ ഗ്രാമീണനിലേക്കുള്ള നിവിന്റെ രസകരമായ സംസാരവും മേക്കപ്പ് മാറ്റങ്ങളും, പഴയ നിവിൻ പോളിയെ തിരിച്ചു കിട്ടുമെന്ന വലിയ പ്രതീക്ഷയിൽ ആണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്.

ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്. സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേശൻ, വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജേഴ്സ്: ആദർശ് സുന്ദർ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

SCROLL FOR NEXT