Film News

ഇന്റര്‍നാഷ്ണലാവാന്‍ കബിലന്‍: 'സര്‍പ്പാട്ട പരമ്പരൈ' മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

പാ.രഞ്ജിത്തിന്റെ സംവിധാനത്തില്‍ ആര്യ നായകനായെത്തിയ 'സര്‍പ്പാട്ട പരമ്പരൈ' എന്ന ചിത്രം 45- മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നടന്‍ ആര്യയാണ് ട്വിറ്ററിലൂടെ വാര്‍ത്ത സ്ഥിതീകരിച്ചത്. 'ഞങ്ങളുടെ കബിലന്‍ 45- മത് മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു'' ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ആര്യ ട്വീറ്റ് ചെയ്തു.

1970 കളില്‍ മദ്രാസില്‍ നിലനിന്നിരുന്ന ബോക്സിങ്ങ് കള്‍ച്ചറിന്റെ കഥപറയുന്ന ചിത്രം വലിയ രീതിയില്‍ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധി മൂലം ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിനെത്തിയത്.

ദുഷാര വിജയന്‍, പശുപതി, ജോണ്‍ കൊക്കന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ 9 സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് നാരായണനാണ്. മേളയില്‍ മത്സരേതര വിഭാഗത്തിലായി മലയാളത്തില്‍ നിന്നും നിത്യ മേനോന്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 19(1) (a) എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT