Film News

ഇത് പോലൊരു കഥ ഞാൻ കേട്ടിട്ടില്ല; ജൂഡ് ആന്റണി- അന്ന ബെൻ ചിത്രം സാറാസിന്റെ ട്രെയ്‌ലര്‍

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് അന്ന ബെന്‍ കേന്ദ്ര കഥാപാത്രമാവുന്ന സാറാസിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ആമസോൺ പ്രൈമിൽ ജൂലൈ 5ന് ചിത്രം റിലീസ് ചെയ്യും. സണ്ണി വെയിനാണ് സിനിമയിലെ നായകൻ. സ്വന്തമായി ഒരു സിനിമ ചെയ്യണമെന്ന മോഹവുമായി നടക്കുന്ന വ്യക്തിയാണ് സാറ. സാറയുടെ ജീവിതത്തെയും തീരുമാനങ്ങളെയും കുറിച്ചുള്ളതാണ് സിനിമ. ഡോ അക്ഷയ് ഹരീഷാണ് തിരക്കഥ ഒരുക്കുന്നത്.

പ്രസവിക്കുവാൻ താത്പര്യമില്ലാത്തെ സാറ സമൂഹത്തിൽ നിന്നും നേരിടുന്ന എതിർപ്പുകൾ ട്രെയിലറിൽ അവതരിപ്പിക്കുന്നുണ്ട്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചേർന്ന് ഗാനമാലപിക്കുന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ , തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, പ്രശാന്ത് നായര്‍ ഐ എ എസ് എന്നിവർ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

പി കെ മുരളീധരന്‍, ശാന്ത മുരളി എന്നിവര്‍ ചേർന്നാണ് നിർമ്മാണം. ഷാന്‍ റഹ്‌മാനാണ് സംഗീതം. ഛായാഗ്രഹണം നിമിഷ് രവിയും എഡിറ്റിംഗ് റിയായി ബദറും നിര്‍വഹിക്കുന്നു.

'നമുക്കൊരു ജിബ്ബറിഷ് കൊണ്ടുവരാം എന്ന് പ്രിയൻ'; 'ചന്ദ്രലേഖ' ഗാനത്തിന്റെ ഓർമ്മ പങ്കുവെച്ച് ബേണി

പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ജോജുവും ഉർവശിയും; 'ആശ' സെപ്റ്റംബർ 4 ന്

പൊലീസ്-ഇൻവസ്റ്റിഗേഷൻ സ്റ്റോറി, ലാലേട്ടനൊപ്പം ചെയ്യുന്നത് കൊമേർഷ്യൽ ചിത്രം: ഷാഹി കബീർ

പൊലീസ് യൂണിഫോമിലും സാധാരണക്കാരനായും... രണ്ട് ഷെല്ലിയോ!! പോസ്റ്റർ ഡീകോഡ് ചെയ്ത് സോഷ്യൽ മീഡിയ

'ഒരു അഖിൽ സത്യൻ ഫൺ സോൺ ചിത്രമായിരിക്കും അത്'; നിവിൻ പോളി-അഖിൽ സത്യൻ ചിത്രത്തെ കുറിച്ച് അൽത്താഫ് സലീം

SCROLL FOR NEXT