Film News

ബിജു മേനോന്‍-പാര്‍വതി ചിത്രവുമായി ആഷിഖ് അബുവും മൂണ്‍ ഷോട്ടും, സാനു ജോണ്‍ വര്‍ഗീസിന്റെ ആദ്യസംവിധാനം

Sanu John Varghese's directorial debut in Malayalam, biju menon parvathy thiruvoth lead

ബോളിവുഡിലും മലയാളത്തിലും ക്യാമറ ചലിപ്പിച്ച സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്ന സിനിമയില്‍ ബിജു മേനോനും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങള്‍. ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മില്ലും, സന്തോഷ് കുരുവിളയുടെ മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റുമാണ് നിര്‍മ്മാണം. ഹലാല്‍ ലവ് സ്‌റ്റോറിക്ക് ശേഷം ആഷിഖ് അബു നിര്‍മ്മാണ പങ്കാളിയാവുന്ന ചിത്രവുമാണ്. കോട്ടയത്താണ് ചിത്രീകരണം.

ജി ശ്രീനിവാസ റെഡ്ഡി ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും. യാക്‌സണ്‍ ഗാരി പെരേര- നേഹാ നായര്‍ ടീമാണ് സംഗീത സംവിധാനം. സംവിധായകന്‍ രതീഷ് പൊതുവാള്‍ പ്രൊജക്ട് ഡിസൈനര്‍. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

അയ്യപ്പനും കോശിയിലെ അയ്യപ്പനു ശേഷം ബിജു മേനോന്റെ മറ്റൊരു കരുത്തനായ കഥാപാത്രമായിരിയ്ക്കും ഈ ചിത്രത്തിലേതെന്ന് സഹനിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള പറയുന്നു.

കമല്‍ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപം, ബിജോയ് നമ്പ്യാരുടെ വസീര്‍, മഹേഷ് നാരായണന്റെ ടേക്ക് ഓഫ്, മാലിക്, ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ ബദായി ഹോ എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു സാനു ജോണ്‍ വര്‍ഗീസ്. അടുത്ത വര്‍ഷം തിയറ്റര്‍ റിലീസിനാണ് നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT