Film News

ക്രിസ്ത്യാനികൾ ഒരുമിച്ച് നില്‍ക്കണമെന്ന് ആ നിര്‍മാതാവ്, ഇനി അയാൾക്കൊപ്പം സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ച് ടൊവിനോ; സന്തോഷ് ടി കുരുവിള

ചില കാര്യങ്ങളിൽ ടൊവിനോ എടുക്കുന്ന പല തീരുമാനങ്ങളെയും അം​ഗീകരിക്കുന്ന വ്യക്തിയാണ് താൻ എന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള. നമ്മൾ ക്രിസ്ത്യാനികൾ ഒരുമിച്ച് നിൽക്കണമെന്ന് ഒരിക്കൽ നടൻ ടൊവിനോ തോമസിനോട് ഒരു നിർമാതാവ് പറഞ്ഞിരുന്നുവെന്നും അതിന് ശേഷം അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിക്കില്ലെന്ന് ടൊവിനോ തീരുമാനിച്ചെന്നും സന്തോഷ് ടി കുരുവിള പറയുന്നു. ഇത്തരം നിലപാടുകളെ നമ്മൾ അം​ഗീകരിക്കണമെന്നും ഇത് ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന പ്രധാന പ്രശ്നമാണെന്നും മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് ടി കുരുവിള പറഞ്ഞു. താരങ്ങളേയും അവർ എടുക്കുന്ന നിലപാടുകളെയും കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സന്തോഷ് ടി കുരുവിള.

സന്തോഷ് ടി കുരുവിള പറഞ്ഞത്:

ചില കാര്യങ്ങളില്‍ ടൊവിനോ എടുക്കുന്ന പല തീരുമാനങ്ങളേയും അംഗീകരിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരു സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ അതിന്റെ നിര്‍മാതാവ് വന്ന് ടൊവിനോയോട് പറഞ്ഞത് നമ്മളൊക്കെ ക്രിസ്ത്യാനികളാണ് നമ്മള്‍ ഒരുമിച്ച് നില്‍ക്കണം എന്നാണ്. അത് അദ്ദേഹത്തിനെ വളരെ ഇറിറ്റേറ്റഡ് ആക്കി. ഇനി ജീവിതത്തില്‍ ആ നിര്‍മാതാവിന്റെ സിനിമയില്‍ അഭിനയിക്കില്ലെന്ന് അദ്ദേഹം എന്നോട് വന്നു പറഞ്ഞു. ആ നിലപാടാണ് നമ്മള്‍ അംഗീകരിക്കേണ്ടത്. ഒരാവശ്യവുമില്ലാതെയാണ് അത് പറഞ്ഞത്. എന്നോട് ഒരാള്‍ വന്ന് നമ്മളൊക്കെ ക്രിസ്ത്യാനികളാണ് നമ്മള്‍ ഒരുമിച്ച് നില്‍ക്കണം എന്ന് പറഞ്ഞാല്‍ ഞാന്‍ അവന്റെ ചെവിക്കുറ്റിക്കിട്ട് ഒന്ന് പൊട്ടിക്കും. ഇതാണ് നമ്മുടെ രാജ്യത്തുണ്ടാകുന്ന പ്രധാന പ്രശ്‌നം. നമ്മുടെ സമൂഹത്തിലും സിനിമയിലുമുണ്ടാകുന്ന പ്രശ്‌നം. ആവശ്യമില്ലാതെ ആള്‍ക്കാരെ കുത്തിത്തിരിക്കാന്‍ നോക്കും. ഒരുപക്ഷെ വേറെ ആരോടെങ്കിലും ആണെങ്കില്‍ ഇത് പറഞ്ഞതെങ്കിൽ ചിലപ്പോൾ അവർ പ്രതികരിക്കില്ല. അത് ശരിയാണെല്ലോ എന്നായിരിക്കും ചിലർ ചിന്തിക്കുക. ഇങ്ങനെ ഒരോ വിഷങ്ങൾ ചിലർ കുത്തിവെയ്ക്കും.

ഷെയ്ൻ നി​ഗം നായകനായി എത്തുന്ന ബാൾട്ടി ആണ് സന്തോഷം കുരുവിള നിർമിച്ച് ഇപ്പോൾ തിയറ്ററുകളിലെത്തിയ പുതിയ ചിത്രം. നവാഗതനായ ഉണ്ണി ശിവലിംഗമാണ് 'ബൾട്ടി'യുടെ സംവിധായകൻ. ഷെയിൻ നിഗത്തോടൊപ്പം അൽഫോൺസ് പുത്രൻ, ശന്തനു ഭാഗ്യരാജ്, സെൽവരാഘവൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തമിഴ് സംഗീത സംവിധായകൻ സായ് അഭ്യങ്കർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

'ഭൂമി ഉണരുമ്പോൾ ചോര മണം', വൺ മില്യൺ കടന്ന് 'നൈറ്റ് റൈഡേഴ്സി'ലെ 'ഭൂതഗണം'

റിമ കല്ലിങ്കലിന്റെ "തിയേറ്റർ" IX യാൾട്ട ചലച്ചിത്രമേളയിലേക്ക്, ചിത്രത്തിന് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വേർഡ് പ്രീമിയർ

ഇത്തവണ പെപ്പെയ്ക്കൊപ്പം ഒരു ആനയുമുണ്ട്, ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബി​ഗ് ബഡ്ജറ്റ് ചിത്രം 'കാട്ടാളൻ' തയ്‌ലൻഡിൽ ഷൂട്ടിം​ഗ് ആരംഭിച്ചു

ബാലാമണി ഇമേജിൽ പരിചിതയായ നവ്യയിൽ നിന്നൊരു മാറ്റമാണ് 'പാതിരാത്രി', അതെനിക്ക് ചലഞ്ചിങ്ങ് ആയി തോന്നി; റത്തീന

'Free borders, Free choices, Free bodies and...'; കുടിയേറ്റ വിരുദ്ധരായ ട്രംപ് അനുകൂലികള്‍ക്ക് ഈ സിനിമ പിടിക്കുമെന്ന് തോന്നുന്നില്ല

SCROLL FOR NEXT