Film News

പ്രിയന്റെ ബാപ്പൂട്ടിയായി മോഹന്‍ലാല്‍, ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് സന്തോഷ് ശിവന്‍

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രവുമായി ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മോഹന്‍ലാലിനൊപ്പം ഇരിക്കുന്ന ചിത്രമാണ് സന്തോഷ് ശിവന്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരത്തിന്റെ പുനരാവിഷ്‌കാരമാണിത്. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് അവതരണ സ്വഭാവമുള്ള ചിത്രമെന്ന ഖ്യാതി നേടിയ ചിത്രം കൂടിയാണ് ഓളവും തീരവും.

എം.ടിയുടെ തിരക്കഥകളെ ആധാരമാക്കിയുള്ള നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയിലാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഓളവും തീരവും ഒരുങ്ങുന്നത്. മധു അവതരിപ്പിച്ച ബാപ്പുട്ടി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നു. 52 വര്‍ഷത്തിന് ശേഷം പുതിയ ശൈലിയില്‍ ഓളവും തീരവും പുനര്‍ജനിക്കുമ്പോള്‍ ഛായാഗ്രാഹകനായി സന്തോഷ് ശിവനും ആര്‍ട്ട് ഡയറക്ടറായി സാബു സിറിലും എത്തുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാവുന്നത് ദുര്‍ഗ കൃഷ്ണയാണ്. ഉഷാ നന്ദിനി അവതരിപ്പിച്ച നബീസ എന്ന കഥാപാത്രമായാണ് ദുര്‍ഗ എത്തുന്നത്. ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലനാകുന്നത് ഹരീഷ് പേരടിയാണ്. മാമുക്കോയയും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. തൊടുപുഴയിലാണ് പ്രധാന ലൊക്കേഷന്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT