Film News

'സാന്റാക്രൂസ്' ഇന്ന് തിയേറ്ററുകളില്‍; ഇത് ഡാന്‍സ് ചിത്രം മാത്രമല്ലെന്ന് സംവിധായകന്‍

നൂറിന്‍ ഷെരീഫ്, രാഹുല്‍ മാധവ്, അനീഷ് റഹ്‌മാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സാന്റാക്രൂസ്' ഇന്ന് (ജൂലൈ 1) തിയേറ്ററുകളിലെത്തി. നവാഗതനായ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സാന്റാക്രൂസ്' എന്ന നൃത്ത സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്.

ചിറ്റേത്ത് ഫിലിം ഹൗസിന്റെ ബാനറില്‍ രാജു ഗോപി ചിറ്റേത്ത് ആണ് നിര്‍മാണം. ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, കിരണ്‍ കുമാര്‍, മേജര്‍ രവി, സോഹന്‍ സീനുലാല്‍, അരുണ്‍ കലാഭവന്‍, അഫ്‌സല്‍ അചല്‍ എന്നിരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. നൃത്ത സംഘത്തിന്റെ കഥാമാത്രമല്ല 'സാന്റാക്രൂസ്' എന്ന് സംവിധായകൻ ജോൺസൻ ജോൺ ഫെർണാണ്ടസ് ദ ക്യുവിനോട് പറഞ്ഞു.

ശ്രീ സെല്‍വി, ശ്രീജിത്ത് കെ പി, അയ്യപ്പദാസ് വി പി, അനീഷ് റഹ്‌മാന്‍ എന്നിവരാണ് ചിത്രത്തിലെ നൃത്തസംവിധായകര്‍. ഛായാഗ്രഹണം എസ് സെല്‍വകുമാര്‍. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കണ്ണന്‍ മോഹന്‍. മാഫിയ ശശിയാണ് ആക്ഷന്‍ കൊറിയോഗ്രഫി. നയന ശ്രീകാന്ത് വസ്ത്രാലങ്കാരം. റോണക്‌സ് സേവ്യര്‍ മേക്കപ്പ്. കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂടും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തലയുമാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT