Film News

ഇതാ ലിയോയുടെ കട്ട വില്ലൻ, അനിരുദ്ധിന്റെ മ്യൂസിക്കിൽ ആന്റണി ദാസനെ അവതരിപ്പിച്ച് ലോകേഷ്, സഞ്ജയ് ദത്തിന് പിറന്നാൾ സമ്മാനം

വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ചിത്രത്തിൽ ആന്റണി ദാസ് എന്ന പ്രധാന കഥാപാത്രമായി നടൻ സഞ്ജയ് ദത്തും എത്തുന്നുണ്ട്. സഞ്ജയ് ദത്തിന്റെ പിറന്നാൾ പ്രമാണിച്ച് ചിത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിൽ ആന്റണി ദാസ് എന്ന പ്രതിനായകനെ അവതരിപ്പിക്കുകയാണ് ഗ്ലിമ്പ്സിലൂടെ. ലിയോ ഒക്ടോബർ 19-ന് തിയറ്ററുകളിലെത്തും.

ലളിത് കുമാറിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ജഗദീഷ് പളനിസ്വാമിയുടെ ദ റൂട്സും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്. തൃഷ, അര്‍ജുന്‍, മിഷ്‌കിന്‍, ഗൗതം മേനോന്‍, ബാബു ആന്റണി, മാത്യൂ തോമസ് എന്നിവരാണ് ലിയോയിലെ മറ്റു താരങ്ങള്‍. 'മാസ്റ്റര്‍' എന്ന സിനിമക്ക് ശേഷം ലോകേഷും വിജയ്യും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ലിയോക്കുണ്ട്. ആദ്യ സിംഗിൾ, സെക്കൻഡ് സിംഗിൾ എന്ന രീതിയിൽ സോങ്ങുകൾ റിലീസ് ചെയ്യാൻ തരത്തിലുള്ള സിനിമയല്ല ലിയോയെന്നും കൈതി പോലത്തെ സിനിമയായി ആണ് ലിയോ ഒരുങ്ങുന്നതെന്ന് കോയമ്പത്തൂർ SNS കോളേജിൽ നടന്ന ചടങ്ങിൽ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു.

അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സംഗീത സംവിധാനം. ഛായാഗ്രഹണം മനോജ് പരമഹംസ. ഫിലോമിൻ രാജ് എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയുടെ സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് അൻബറിവാണ്. കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്,രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT