Film News

'ആരെയും മോശമാക്കാൻ വേണ്ടി ചെയ്തതല്ല, ആൾക്കൂട്ടത്തെ കാണുമ്പോൾ ഭയം ഉണ്ടാകാറുണ്ട്'; വെെറലായ വിഡീയോയിൽ പ്രതികരണവുമായി സാനിയ ഇയ്യപ്പൻ

സെൽഫി എടുക്കാനെത്തിയ ആരാധകനോട് മോശമായി പെരുമാറി എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയിൽ വിശദീകരണവുമായി നടി സാനിയ ഇയ്യപ്പൻ. കുറച്ച് മാസങ്ങൾക്ക് മുമ്പ് വളരെ ട്രോമാറ്റിക്കായ സംഭവം തനിക്ക് അനുഭവിക്കേണ്ടി വന്നിരുന്നു എന്നും അതിന് ശേഷം ആൾക്കൂട്ടത്തെ നേരിടേണ്ടി വരുമ്പോൾ ഉള്ളിൽ ഭയം തോന്നാറുണ്ടെന്നും സാനിയ ഇയ്യപ്പൻ പറഞ്ഞു. പലരും തന്നെ അവഗണിക്കുകയും പിന്തുണയ്‌ക്കാതിരിക്കുകയും ചെയ്‌ത ഒരു അധ്യായമായിരുന്നു അതെന്നും വെല്ലുവിളി നിറഞ്ഞ ആ നിമിഷങ്ങൾ ഞാനാണ് അനുഭവിച്ചത് എന്നത് കൊണ്ടു തന്നെ ഇതിന്റെ ഗൗരവം എല്ലാവർക്കും മനസ്സിലാകില്ലെന്ന് താൻ മനസ്സിലാക്കുന്നു എന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെ സാനിയ വ്യക്തമാക്കി.

സാനിയ ഇയ്യപ്പൻ പറഞ്ഞത്:

ഈയിടെ ഒരു വ്യക്തിയോട് ഞാൻ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും അതിൽ നിരവധി ആളുകൾ കമന്റുകളിലൂടെയും വീഡിയോകളിലൂടെയും അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, എന്റെ കഥയിൽ മറ്റൊരു വസ്തുതയുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ട്രോമാറ്റിക്കായ ഒരു അനുഭവം എനിക്ക് സഹിക്കേണ്ടി വന്നു. പലരും എന്നെ അവഗണിക്കുകയും പിന്തുണയ്‌ക്കാതിരിക്കുകയും ചെയ്‌ത ഒരു അധ്യായമാണ് അത്. അതിന് ശേഷം ഓരോ തവണയും ആൾക്കൂട്ടത്തെക്കാണുമ്പോൾ ഒരു ഭയം എന്നോടൊപ്പം ഉണ്ടായിരുന്നു. ആ വെല്ലുവിളി നിറഞ്ഞ നിമിഷങ്ങൾ അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാൽ, ഇതിന്റെ ഗൗരവം എല്ലാവർക്കും മനസ്സിലാകില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു.

ഇതൊരിക്കലും ആരെയും മോശമാക്കുക എന്ന ഉദ്ദേശത്തോടെ ചെയ്തതല്ല എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അബദ്ധവശാൽ ഞാൻ അങ്ങനെ ചെയ്തെങ്കിൽ, ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഒരു പബ്ലിക്ക് പേഴ്സൺ എന്നതിലുപരിയായി എല്ലാവരെയും പോലെ പ്രതിസന്ധികളും പരാധീനതകളും നേരിടുന്ന ഒരു വ്യക്തിയാണ് ‍ഞാൻ. അതുകൊണ്ട് തന്നെ എനിക്ക് മുൻവിധികളൊന്നുമില്ല; വാസ്തവത്തിൽ, എന്റെ കുടുംബത്തിന്റെ ഭാ​ഗമായി തന്നെ ഞാൻ എന്റെ ആരാധകരെ സ്നേഹിക്കുന്നു. അവരുടെ പ്രാധാന്യത്തെക്കുറിച്ച് എനിക്കറിയാം, അവരെ ഓരോരുത്തരെയും ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. നിങ്ങൾ മനസ്സിലാക്കിയതിന് നന്ദി.

അടുത്തിടെ മ‍ഞ്ചേരിയിൽ നടന്ന ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവേ ഒരു ആരാധകൻ സാനിയയ്‌ക്കൊപ്പം സെൽഫി എടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. ആരാധകൻ എടുക്കുന്ന സെൽഫിയിലേക്ക് ഒരാൾ കൂടി കടന്നു വരികയും അതിനെ തുടർന്ന് സാനിയ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തതാണ് സോഷ്യൽ മീഡിയയിൽ സാനിയയ്ക്കെതിരെ രൂക്ഷ വിമർശനത്തിന് കാരണമായത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് മാളിൽ വച്ച് സിനിമ പ്രമോഷനിടെ ആൾക്കൂട്ടത്തിൽ നിന്നുള്ള ചിലര്‍ ലൈംഗീക അതിക്രമം നടത്തിയതായി കാണിച്ച് സാനിയ ഇയ്യപ്പൻ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായി പോസ്റ്റിൽ സാനിയ പറഞ്ഞു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT