Film News

എന്റെ എൻട്രിക്ക് ഗംഭീര ബിൽഡ് അപ്പ് മ്യൂസിക് ആണ് ലഭിച്ചത്, ഞാൻ ഇപ്പോൾ ജേക്സ് ബിജോയ് ഫാൻ: സാൻഡി മാസ്റ്റർ

ലോകയിലെ ജേക്സ് ബിജോയിയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനെ പ്രശംസിച്ച് സാൻഡി മാസ്റ്റർ. തന്റെ കഥാപാത്രത്തിന്റെ ഇൻട്രോ രംഗത്തിനായി ജേക്സ് ഹോളിവുഡ് നിലവാരമുള്ള സംഗീതമാണ് ഒരുക്കിയത്. താൻ ഇപ്പോൾ ജേക്സ് ബിജോയ് ആരാധകനാണെന്നും സാൻഡി മാസ്റ്റർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

'ലോകയിൽ എന്റെ എൻട്രിക്ക് ഗംഭീര ബിൽഡ് അപ്പ് മ്യൂസിക് ആണ് ലഭിച്ചത്. ഒരു സൈറണിൽ നിന്നാണ് അത് ആരംഭിക്കുന്നത്. ഹോളിവുഡ് സ്റ്റാൻഡേർഡ് എന്ന് പറയാം ആ മ്യൂസിക്കിനെ. ബാറ്റ്മാൻ സിനിമകളിലെ എൻട്രിക്ക് കൊടുക്കുന്ന മ്യൂസിക് പോലുണ്ടായിരുന്നു എനിക്ക് ലഭിച്ച മ്യൂസിക്. ഞാൻ ഇപ്പോൾ ജേക്സ് ബിജോയ് ഫാൻ ആയി മാറി. എന്റെ കഥാപാത്രത്തിന്റെ എൻട്രിയുടെ പ്രധാന പ്ലസ് എന്നതേ അദ്ദേഹത്തിന്റെ മ്യൂസിക് ആണ്. ആ മ്യൂസിക് ഇല്ലായിരുന്നുവെങ്കിൽ ആ ബിൽഡ് അപ്പ് ലഭിക്കില്ലായിരുന്നു,' സാൻഡി മാസ്റ്റർ പറഞ്ഞു.

അതേസമയം ലോക ചാപ്റ്റർ 1 തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 275 കോടിയിലധികം രൂപയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിന് ഡൊമിനിക്കും ശാന്തി ബാലചന്ദ്രനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ നസ്‌ലന്‍, സാന്‍ഡി മാസ്റ്റർ, ചന്ദു സലിം കുമാർ, അരുണ്‍ കുര്യൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT