Film News

‘ഇതൊരു ത്രില്ലറാണ് കാണുക’; ‘ചോല’ ഡിസംബര്‍ 6ന് നാടറിഞ്ഞെത്തുമെന്ന് സനല്‍ കുമാര്‍   

THE CUE

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ചോല ഡിസംബര്‍ ആറിന് റിലീസ് ചെയ്യും. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ നിമിഷാ സജയന്‍, ജോജു ജോര്‍ജ്, പുതുമുഖം അഖില്‍ വിശ്വനാഥ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് തന്നെയാണ്. നിര്‍മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസേഴ്‌സ്.

സുഹൃത്തുക്കളെ ചോല Chola - Movie ഡിസംബര്‍ 6 നു തിയേറ്ററുകളിലെത്തുകയാണ്. ഇതെന്റെ അഞ്ചാമത്തെ സിനിമയാണ്. ഉന്മാദിയുടെ മരണം ഒഴികെയുള്ള എല്ലാ ചിത്രങ്ങളും തിയേറ്ററിലെത്തിക്കാന്‍ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. എത്തിച്ചിട്ടുമുണ്ട് . പക്ഷേ തിയേറ്ററില്‍ നിന്നും സിനിമ പോയ ശേഷം എല്ലാ ദിവസവും ഒരെണ്ണമെങ്കിലും എന്ന മട്ടില്‍ എന്ന് റിലീസ് ചെയ്യും എന്ന് ആരെങ്കിലുമൊക്കെ മെസേജ് ചെയ്യാറാണ് പതിവ്. ഇത്തവണ അതുണ്ടാവില്ല എന്ന് കരുതുന്നു. ചോല നാടറിഞ്ഞുതന്നെ തിയേറ്ററിലെത്തും. ഇതൊരു ത്രില്ലറാണ്. കാണുക
സനല്‍ കുമാര്‍ ശശിധരരന്‍

ഒരു പെണ്‍കുട്ടി ഒരു പുരുഷനൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചോലയുടെ പ്രമേയം. ചിത്രത്തിലെ അഭിനയം കൂടി പരിഗണിച്ചായിരുന്നു നിമിഷാ സജയന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ചോലയിലെയും ഒരു കുപ്രസിദ്ധ പയ്യനിലെയും പ്രകടനമാണ് പരിഗണിച്ചിരുന്നത്. നിമിഷയെയും ജോജുവിനെയും കൂടാതെ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന അഖിലിനെ ഓഡിഷന്‍ നടത്തി 700 ഓളം പേര്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT