Film News

കനി കുസൃതിയും ടൊവിനോ തോമസും, സനല്‍കുമാര്‍ ശശിധരന്റെ പുതിയ സിനിമ

മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായ കയറ്റം എന്ന സിനിമക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസും കനി കുസൃതിയും. സുദേവ് നായരും സിനിമയില്‍ പ്രധാന റോളിലുണ്ട്.

കാലിക പ്രസക്തിയുള്ള പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകന്‍. പത്തനംതിട്ടയിലെ റാന്നിയിലും പെരുമ്പാവൂരുമായാണ് സിനിമ ചിത്രീകരിക്കുന്നത്. ചന്ദ്രു ശെല്‍വരാജാണ് ക്യാമറ.

പെരുമ്പാവൂരിലാണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. അഞ്ച് ദിവസത്തെ ഷൂട്ടിന് ശേഷം റാന്നിയിലായിരിക്കും തുടര്‍ചിത്രീകരണം. കാണെക്കാണേ, കള എന്നീ സിനിമകള്‍ക്ക് ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രവുമാണ് സനലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Tovino Thomas and Kani Kusruti in Sanal Kumar Sasidharan movie

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT