Film News

സമാന്തയുടെ സര്‍വൈവല്‍ ത്രില്ലര്‍; 'യശോദ' ടീസര്‍

തെന്നിന്ത്യന്‍ താരം സമാന്ത കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം യശോദയുടെ ടീസര്‍ പുറത്ത്. ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ യശോദയായാണ് സമാന്ത എത്തുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രമായി എത്തുന്നു. തെലുംഗ്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

ഹരി-ഹരീഷ് എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. ശ്രീദേവി മൂവിസിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദാണ് നിര്‍മ്മാണം. സാമന്തയ്ക്കും ഉണ്ണി മുകുന്ദനും പുറമെ വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ എന്നിവരും ചിത്രത്തിലുണ്ട്.

സംഗീതം: മണിശര്‍മ്മ, സംഭാഷണങ്ങള്‍: പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികള്‍: ചന്ദ്രബോസ്, രാമജോഗിയ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി, ക്യാമറ: എം.സുകുമാര്‍, കല: അശോക്, ഫൈറ്റ്സ്: വെങ്കട്ട്, എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്, ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക, സഹനിര്‍മ്മാതാവ്: ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി, പിആര്‍ഒ : ആതിര ദില്‍ജിത്.

വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത് 'കാത്തുവെക്കലാം രണ്ട് കാതലാ'ണ് അവസാനമായി റിലീസ് ചെയ്ത സമാന്തയുടെ ചിത്രം. ചിത്രത്തില്‍ വിജയ് സേതുപതി, നയന്‍താര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. 'ശകുന്തള', 'ഖുശി' എന്നിവയാണ് സമാന്തയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT