Film News

'ഞാൻ കടന്നു പോയ അനുഭവങ്ങളാണ് എന്നെ ശക്തയാക്കിയത്'; ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്താനൊരുങ്ങി സമാന്ത

ജീവിതത്തിലെ കഠിനമേറിയ മൂന്ന് വർഷങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി സമാന്ത റൂത്ത് പ്രഭു. എല്ലാവരുടെയും ജീവിതത്തിൽ അവർ മാറ്റാൻ ആ​ഗ്രഹിക്കുന്ന എന്തെങ്കിലും ഒരു കാര്യം ഉണ്ടാകുമെന്നും തന്റെ ജീവിതത്തിലെ കഴിഞ്ഞ മൂന്ന് വർഷങ്ങൾ അത്തരത്തിലുള്ളതായിരുന്നുവെന്നും സമാന്ത പറയുന്നു. എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങളിലൂടെ ഞാൻ കടന്നു പോകേണ്ടതുണ്ടോ എന്ന് വരെ ഞാൻ അന്ന് ചിന്തിച്ചിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട് ജീവിതം എന്താണോ നിങ്ങൾക്ക് നേരെ എറിയുന്നത് അതിനെ കെെകാര്യം ചെയ്യാൻ നിങ്ങൾ പഠിക്കേണ്ടതായിട്ടുണ്ട് എന്ന്. ഇന്ന് താൻ എത്തിനിൽക്കുന്നിടത്ത് എത്താൻ വേണ്ടി തീയിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് എന്നും അതെല്ലാം തന്നെ ശക്തയാക്കാൻ ഉപകരിച്ചിട്ടുണ്ട് എന്നും സമാന്ത റൂത്ത് പ്രഭു എല്ലെ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സമാന്ത റൂത്ത് പ്രഭു പറഞ്ഞത്:

നമ്മൾ എല്ലാവരും നമ്മുടെ ജീവിതത്തിലെ എന്തെങ്കിലും ഒന്നിൽ മാറ്റം വരുത്തണമെന്ന് ആ​ഗ്രഹിക്കുന്നവരായിരിക്കും, എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങളിലൂടെ ഞാൻ കടന്നു പോകേണ്ടതുണ്ടോ എന്ന് വരെ ഞാൻ ചിന്തിച്ചിരുന്നു, പക്ഷേ തിരിഞ്ഞു നോക്കുമ്പോൾ, കഴിഞ്ഞ മൂന്ന് വർഷങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട് ജീവിതം എന്താണോ നിങ്ങൾക്ക് നേരെ എറിയുന്നത് അതിനെ കെെകാര്യം ചെയ്യാൻ നിങ്ങൾ പഠിക്കേണ്ടതായിട്ടുണ്ട് എന്ന്, മാത്രമല്ല എത്ര പെട്ടന്ന് നിങ്ങൾ അതിൽ നിന്നും പുറത്തു വരുന്നോ അത്രയും തന്നെ നിങ്ങൾ വിജയിച്ചിരിക്കുന്നു എന്നാണ് അർഥം. ഞാൻ വളരെ ശക്തയായി എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഞാൻ ഇന്ന് ഇവിടെ വരെ എത്താനായി തീയിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്.

അതേസമയം മയോസ്റ്റൈറ്റിസ് രോ​ഗബാധിതയാണ് താൻ എന്ന് കണ്ടെത്തിയതിനെ തുടർന്ന് സമാന്ത സിനിമയിൽ നിന്നും ഒരു വർഷത്തെ ഇടവേളയെടുത്തിരുന്നു. ശരീരത്തിലെ മസിലുകളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണല്‍ രോഗമാണ് മയോസ്റ്റൈറ്റിസ്. ​രോ​ഗം കണ്ടെത്തിയതിന് ശേഷവും സിനിമയിൽ സജീവമായിരുന്ന സമാന്ത കഴിഞ്ഞ വർഷമാണ് തുടർ ചികിത്സയ്ക്കായി ഒരു വർഷത്തെ ഇടവേളയെടുത്തത്. എന്നാൽ ഇപ്പോൾ ആ​ഗസ്റ്റിൽ ഷൂട്ട് ആരംഭിക്കുന്ന ചിത്രത്തിലൂടെ ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്താൻ ഒരുങ്ങുകയാണ് നടി.

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

SCROLL FOR NEXT