Film News

ശകുന്തളയായി സമാന്ത, ദുഷ്യന്തന്‍ ദേവ് മോഹന്‍; 'ശാകുന്തളം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നടി സമാന്ത പ്രഭു കേന്ദ്ര കഥാപാത്രമായ ചിത്രം ശാകുന്തളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ പുരാണ കഥാപാത്രമായ ശകുന്തളയെയാണ് സമാന്ത അവതരിപ്പിക്കുന്നത്. കാടിനുള്ളില്‍ മാനുകള്‍ക്കും മയിലുകള്‍ക്കും ഇടയില്‍ ഇരിക്കുന്ന ശകുന്തളയാണ് പോസ്റ്ററില്‍ ഉള്ളത്. ചിത്രത്തില്‍ ദുഷ്യന്തനാവുന്നത് നടന്‍ ദേവ് മോഹനാണ്.

'അഭിജ്ഞാന ശാകുന്തളം' എന്ന പുരാണ കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഗുണശേഖരയാണ് സംവിധായകന്‍. രുദ്രമ്മാദേവിക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുരാണത്തില്‍ നിന്നും വ്യത്യസ്തമായി ശകുന്തളയുടെ കാഴ്ച്ചപ്പാടിലൂടെയാണ് ശാകുന്തളത്തിന്റെ കഥ പറയുന്നതെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

അദിതി ബാലന്‍, മോഹന്‍ ബാബു, പ്രകാശ് രാജ്, അനന്യ നാഹല്ലെ, മധു ബാല എന്നിവരും ചിത്രത്തിലുണ്ട്. അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗുണ ടീംവര്‍ക്ക്സ് ആന്റ് ദില്‍ രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT