Film News

'ബി​ഗസ്റ്റ് ഫാൻ, മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിച്ചപ്പോൾ വിറച്ചു പോയി; സമാന്ത

ഏറ്റവും ഇഷ്ടമുള്ള അഭിനേതാക്കള്‍ എല്ലാം മലയാളം അഭിനേതാക്കളാണെന്ന് തെന്നിന്ത്യന്‍ നടി സമാന്ത. എവിടെപ്പോയാലും ഭാഷാഭേതമന്യേ ഏത് പ്ലാറ്റ്ഫോമിൽ വച്ച് എന്നോട് നിങ്ങളുടെ പ്രിയപ്പെട്ട ആക്ടർ ആരെന്ന് ചോ​​ദിച്ചാലും താൻ പറയുന്ന ഉത്തരം മമ്മൂട്ടി എന്നും ഫഹദ് ഫാസിൽ എന്നുമാണെന്ന് നടി സമാന്ത പറയുന്നു. അടുത്തിടെ മമ്മൂക്കയോടൊപ്പം ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ആവേശവും തൊടുപുഴയില്‍ ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ സമാന്ത പങ്കുവച്ചു.

സാമന്ത പറഞ്ഞത്:

എന്റെ ഇഷ്ടപ്പെട്ട അഭിനേതാക്കൾ എല്ലാം മലയാളം അഭിനേതാക്കളാണ്. ഞാൻ എവിടെ പോയാലും എന്നോട് എപ്പോൾ ഈ ചോദ്യം ചോദിച്ചാലും അത് തമിഴ് ആയിക്കോട്ടെ ഹിന്ദിയായിക്കോട്ടെ തെലുങ്കായിക്കോട്ടെ എന്റെ പ്രിയപ്പെട്ട ആക്ടർ എന്നത് എപ്പോഴും മമ്മൂക്കയും ഫഹദ് ഫാസിലുമായിരിക്കും. ഞാൻ അടുത്തിടെ മമ്മൂക്കയുമായി ഒരു പരസ്യത്തിൽ അഭിനയിക്കുകയുണ്ടായി. അപ്പോള്‍ ഞാന്‍ വിറക്കുകയായിരുന്നു. കാരണം ഞാൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധികയാണ്. കഴിഞ്ഞ തവണ ഞാൻ ഇവിടേക്ക് വന്നപ്പോൾ വളരെ മികച്ച കുറച്ച് ഡയറക്ടേഴ്സിനെ ഞാൻ കണ്ടു. മലയാളത്തിൽ വളരെ ഇന്ററസ്റ്റിം​ഗ് ആയ ഒരു കഥാപാത്രം ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഏറ്റവും പ്രിയപ്പെട്ടത് എന്ന കുറിപ്പോടെ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രം സമാന്ത ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു.മുമ്പ് മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായി എത്തിയ കാതൽ ദി കോർ സിനിമയെയും സമാന്ത അഭിന്ദിക്കുകയുണ്ടായി. ഈ വർഷത്തെ മികച്ച സിനിമയാണ് കാതലെന്നും മമ്മൂട്ടി സാർ ആണെന്റെ ഹീറോയെന്നും, ഈ പ്രകടനത്തിൽ നിന്ന് പുറത്തുകടക്കാൻ തനിക്ക് ഒരുപാട് കാലം വേണ്ടിവരുമെന്നുമാണ് ചിത്രം കണ്ട് സമാന്ത ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT