Film News

'പുഷ്പ 2' ഒരു മാഗ്നം ഓപ്പസ് ചിത്രം, പവർ പാക്ക്ഡ് ഫൈറ്റ് സീനുകളും ക്ലൈമാക്സും എല്ലാം എനിക്ക് വ്യത്യസ്ത അനുഭവം: സാം സി എസ്

പുഷ്പ 2 ന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും നന്ദി അറിയിച്ച് സം​ഗീത സംവിധായകൻ സാം സി എസ്. പുഷ്പ 2 വിന് പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് സാം സി എസ് ആണ്. പുഷ്പ 2 എന്ന ചിത്രം തനിക്ക് വലിയൊരു യാത്രയായിരുന്നുവെന്നും ഈ യാത്രയിൽ തന്നെ ഉൾക്കൊള്ളിച്ച നിർമാതാക്കൾക്കും മുഴുവൻ അണിയറ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നുമാണ് സാം സി എസിന്റെ പോസ്റ്റ്.

സാം സി എസിന്റെ പോസ്റ്റ്:

പുഷ്പ 2 എനിക്ക് വലിയൊരു യാത്രയാണ്. ഈ ചിത്രത്തിൽ BGM ന്റെ ഭാ​ഗമാകാൻ എന്നെ പരി​ഗണിച്ചതിനും ഈ അത്ഭുതകരമായ അനുഭവം എനിക്ക് നൽകിയതിനും മൈത്രി മൂവീസിന് നന്ദി. നിർമാതക്കളായ രവിശങ്കറിന്റെയും നവീനിയേനിയുടെയും ചെറിയുടെയും അപാരമായ പിന്തുണയും വിശ്വാസവുമില്ലാതെ എനിക്ക് ഇത് സാധ്യമാകുമായിരുന്നില്ല. അല്ലു അർജുൻ സർ, നന്ദി, നിങ്ങൾ വളരെ ദയയുള്ളവനായിരുന്നു, നിങ്ങൾക്ക് BGM സ്കോർ ചെയ്തതിൽ നിന്ന് എനിക്ക് അധിക ആവേശമാണ് ലഭിച്ചത്, ശരിക്കും തീ. ഇതിന് എല്ലാം പിന്നിലുള്ള സുകുമാർ സാർ. നിങ്ങൾക്കൊപ്പം ഈ മാഗ്നം ഓപ്പസിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. പ്രത്യേകിച്ച് ആ പവർ പാക്ക്ഡ് ഫൈറ്റ് സീനുകളും ക്ലൈമാക്സും എല്ലാം എനിക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. എഡിറ്ററായ നവിൻ നൂലി, സഹോദരാ, നിങ്ങളുടെ നിരന്തരമായ പിന്തുണക്ക് വളരെയധികം നന്ദി. പുഷ്പയുടെ മുഴുവൻ ടീമിനും എന്റെ നന്ദി.

സുകുമാറിന്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. അതേസമയം പുഷ്പ 2 ഇതിനകം 50 കോടിയുടെ പ്രീ സെയിൽ നേടിയതായി റിപ്പോർട്ടുകളുണ്ട്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലുമായാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT