Film News

നേരത്തെ എത്തി 'സല്യൂട്ട്'; പ്രദര്‍ശനം ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ട് മാര്‍ച്ച് 18നാണ് സോണി ലിവ്വില്‍ പ്രദര്‍ശനം ആരംഭിക്കാനിരുന്നിരുന്നത്. എന്നാല്‍ ചിത്രം ഒരു ദിവസം മുന്നേ തന്നെ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം ലഭ്യമാണ്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ച വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് കഥാപാത്രമാണ് ദുല്‍ഖറിന്റേത്. ദുല്‍ഖര്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് സല്യൂട്ട്. റോഷന്‍ ആന്‍ഡ്ര്യൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക.

മുംബൈ പൊലീസിന് ശേഷം ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് ത്രില്ലര്‍ കൂടിയാണ് സല്യൂട്ട്. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. വേഫറെര്‍ ഫിലിമ്‌സിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മ്മാണം. ദുല്‍ഖര്‍ നിര്‍മ്മാതാവാകുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ഛായാഗ്രഹണം അസ്ലം പുരയില്‍.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT