Film News

ഒമിക്രോണ്‍ കൂടുന്നു; ദുല്‍ഖറിന്റെ 'സല്യൂട്ട്' റിലീസ് മാറ്റി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ടിന്റെ റിലീസ് മാറ്റിവെച്ചു. ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

'എല്ലാവരെയും പോലെ ഞങ്ങളും സല്യൂട്ട് റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലായിരുന്നു. എന്നാല്‍ നിലവിലെ കൊവിഡ് - ഒമിക്രോണ്‍ സാഹചര്യത്തില്‍ താത്കാലികമായി ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. നിങ്ങളെ നിരാശപ്പെടു്ത്തിയെങ്കില്‍ ക്ഷമിക്കണം. പക്ഷെ ഇത്തരം സാഹചര്യങ്ങളില്‍ എല്ലാവരുടെയും സുരക്ഷയും ആരോഗ്യവുമാണ് പ്രധാനം. എല്ലാവരും സുരക്ഷിതരായി തന്നെ ഇരിക്കാന്‍ ശ്രമിക്കുക. എത്രയും പെട്ടന്ന് തന്നെ ചിത്രം തിയേറ്ററിലെത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി'- എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോളിവുഡ് താരമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. വേഫറെര്‍ ഫിലിമ്‌സിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മ്മാണം. ദുല്‍ഖര്‍ നിര്‍മ്മാതാവാകുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. ഛായാഗ്രഹണം അസ്ലം പുരയില്‍.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT