Film News

‘സുശാന്ത് സിം​ഗിന്റെ ആരാധകരുടെ വികാരം മാനിക്കണം’; ട്വിറ്റർ ഫാൻസിനോട് സൽമാൻ ഖാൻ

‘സുശാന്ത് സിം​ഗിന്റെ ആരാധകരുടെ വികാരം മാനിക്കണം’; ട്വിറ്റർ ഫാൻസിനോട് സൽമാൻ ഖാൻ

THE CUE

സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയ്ക്ക് ശേഷം, സൽമാൻ ഖാൻ ഉൾപ്പെടെ പല ബോളിവുഡ് താരങ്ങളും വലിയ രീതിയിലുളള സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. സുശാന്തിന്റെ ആത്മഹത്യ ആരാധകരെ വിഷമിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ തനിക്കു നേരെ ഉണ്ടായ വിവാദങ്ങൾ അതിന്റെ ഫലമായി ഉണ്ടായവയാണെന്ന് തിരിച്ചറിയുന്നു. ആരാധകരുടെ ദുഃഖം താൻ മനസ്സിലാക്കുന്നുവെന്നും അവരുടെ വികാരങ്ങളെ നമ്മൾ മാനിക്കണമെന്നും സൽമാൻ ഖാൻ തന്റെ ഫാൻസിനോട് അഭ്യർത്ഥിച്ചു. പ്രിയപ്പെട്ട ഒരാളുടെ നഷ്ടം അങ്ങേയറ്റം വേദനാജനകമായതിനാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും സൽമാൻഖാൻ ട്വിറ്ററിൽ കുറിച്ചു.

#JusticeForSushantSinghRajput, #BoycottSalmanKhan, #BoycottStarKids #BoycottBollywood തുടങ്ങിയ ഹാഷ്‌ടാഗുകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ട്രെൻ
‍‍ഡിങായിരുന്നു. സൽമാൻ ഖാന് എതിരെയുള്ള ഹാഷ്ടാ
ഗ് കാമ്പെയ്നിങിന് പുറമെ ബോളിവുഡിലെ സ്വജനപക്ഷപാത വിവാദത്തിൽ സൽമാന്റെ ഇൻസ്റ്റ
ഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിലും വലിയ ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ തനിക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ സുശാന്ത് ആരാധകരിൽ നിന്ന് മാത്രമാണെന്നാണ് താരം ട്വീറ്റിൽ പറയുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുശാന്ത് സിം
ഗിന്റേത് ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രോട്ടോക്കോൾ അനുസരിച്ച് 14 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. രജപുതിന്റെ പിതാവ്, രണ്ട് സഹോദരിമാർ, സുഹൃത്തും ക്രിയേറ്റീവ് മാനേജരുമായ സിദ്ധാർത്ഥ് പിത്താനി, മാനേജർ സന്ദീപ് സാവന്ത്, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ചബ്ര, ബിസിനസ് മാനേജർ ശ്രുതി മോദി, പബ്ലിക് റിലേഷൻസ് മാനേജർ അങ്കിത തെഹ്‌ലാനി എന്നിവരുടെ മൊഴി എടുത്തു.

സൽമാൻ ഖാനും കുടുംബവും തന്റെ കരിയർ അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് സംവിധായകൻ അഭിനവ് സിംഗ് കശ്യപ് രം
ഗത്തു വന്നിരുന്നു. ബോളിവുഡ് നടി ജിയ ഖാന്റെ ആത്മഹത്യയിലും സൽമാന് പങ്കുണ്ടെന്ന് ജിയയുടെ മാതാവ് റാബിയയും ആരോപിച്ചിരുന്നു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT