Film News

'ജവാൻ തീർച്ചയായും തിയറ്ററിൽ പോയി കാണേണ്ട സിനിമ' ; ട്രെയ്ലറിനെ പ്രശംസിച്ച് സൽമാൻ ഖാൻ

ആറ്റ്ലീ സംവിധാനം ചെയ്ത് ഷാറൂഖ്‌ ഖാൻ നായകനായിയെത്തുന്ന ജവാൻറെ ട്രെയ്ലറിനെ പ്രശംസിച്ച് നടൻ സൽമാൻ ഖാൻ. പത്താൻ ജവാൻ ആയി മാറിയെന്നും ട്രെയ്ലർ മികച്ചതും തനിക്ക് വളരെയധികം ഇഷ്ടമായെന്നും സൽമാൻ തന്റെ സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. ജവാൻ തീർച്ചയായിട്ടും എല്ലാവരും തിയറ്ററിൽ പോയി കാണേണ്ട സിനിമയാണെന്നും താൻ സിനിമ ഫസ്റ്റ് ഡേ തന്നെ കാണുമെന്നും സൽമാൻ കൂട്ടിച്ചേർത്തു. ഒപ്പം ജവാൻറെ ട്രെയ്ലറും സൽമാൻ ഷെയർ ചെയ്തു.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ഷാറൂഖ് ആരാധകരിൽനിന്നും സിനിമാപ്രേമികളിൽ നിന്നും ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ വമ്പൻ ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളുമായെത്തുന്ന ചിത്രത്തിൽ വ്യത്യസ്ത ലൂക്കുകളിലാണ് ഷാറൂഖ് ഖാൻ എത്തുക എന്നാണ് വിഷ്വൽസ് സൂചിപ്പിക്കുന്നത്. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ചിത്രം സെപ്റ്റംബർ ഏഴിന് തിയറ്ററുകളിലെത്തും.

റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. ജവാനിൽ ദീപിക പദുകോണും ഒരു സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്യും.

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT