Film News

തെലുങ്കില്‍ പൃഥ്വിയുടെ സയീദ് മസൂദായി സല്‍മാന്‍ ഖാന്‍, ഗോഡ്ഫാദറില്‍ ചിരഞ്ജീവിക്കൊപ്പം

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ തെലുങ്ക് റീമേക്കില്‍ സല്‍മാന്‍ ഖാന്‍ ജോയിന്‍ ചെയ്തു. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാംഗ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളിലാണ് സല്‍മാന്‍ ഖാന്‍ തെലുങ്കില്‍ അതിഥി താരമാകുന്നത്. ഗോഡ്ഫാദര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ചിരഞ്ജീവിയാണ് നായകന്‍.

സ്റ്റീഫന്‍ നെടുമ്പള്ളിയായും അധോലോക നായകന്‍ ഖുറേഷി അബ്രാമായും മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ മാറ്റങ്ങളോടെയാണ് തെലുങ്കിലെത്തുക. തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത്.

സല്‍മാന്‍ ഖാന്റെ വരവ് ഗോഡ്ഫാദര്‍ ടീമിന് ഊര്‍ജം പകരുന്നതാണെന്നും അടുത്ത തലത്തിലേക്ക് സിനിമയ്ക്ക് മേലുള്ള പ്രതീക്ഷ ഉയര്‍ത്തുമെന്നും ചിരഞ്ജീവി. രാംചരണ്‍, നയന്‍താര, സത്യദേവ്, സച്ചിന്‍ കേദ്കര്‍ എന്നിവരും ചിത്രത്തിലുണ്ട്. സല്‍മാന്‍ ഖാനെ കൂടാതെ ശ്രുതി ഹാസനും അനുഷ്‌ക ഷെട്ടിയും അതിഥി താരങ്ങളായെത്തും. നിരവ് ഷാ ക്യാമറയും എസ് തമന്‍ സംഗീതവും നിര്‍വഹിക്കും.

അയ്യപ്പനും കോശിയും റീമേക്കിന് പിന്നാലെ തെലുങ്കില്‍ റീമേക്ക് ചെയ്യുന്ന മലയാളം സൂപ്പര്‍ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. ഭീംല നായക് എന്ന പേരില്‍ പവന്‍ കല്യാണിനെ നായകനാക്കിയെത്തിയ അയ്യപ്പനും കോശിയും റീമേക്ക് മികച്ച വിജയമായിരുന്നു.

സുജീത്, വി.വി വിനായക് എന്നിവരെ സംവിധായകരായി സമീപിച്ച ശേഷമാണ് ലൂസിഫര്‍ റീമേക്ക് മോഹന്‍ രാജയിലെത്തുന്നത്. പൃഥ്വിരാജ് സുകുമാരനോട് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യാനാകുമോ എന്ന് ചിരഞ്ജീവി ചോദിച്ചിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT