Film News

ആദ്യ ദിനത്തിൽ 178 കോടി; ആ​ഗോള ബോക്സ് ഓഫീസിൽ ലിയോയെ മറികടന്ന് സലാർ

റിലീസ് ദിനത്തിൽ ആ​ഗോള ബോക്സ് ഓഫീസിൽ 178 കോടിയുടെ നേട്ടവുമായി പ്രഭാസ് ചിത്രം സലാർ. പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ പാർട്ട് 1 സീസ്‌ഫയർ. ക്രിസ്മസ് റിലീസായി കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഓപ്പണിം​ഗ് ഡേ കളക്ഷൻ നടൻ പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഈ വർഷം ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡാണ് ഇതോടു കൂടി സലാർ സ്വന്തമാക്കിയിരിക്കുന്നത്.

വിജയ് നായകനായ ലിയോ 148.5 കോടി രൂപയുമായി നേടിയ ഒന്നാം സ്ഥാനമാണ് സലാര്‍ പിടിച്ചെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 129.6 കോടി രൂപയുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്‍ബിര്‍ കപൂറിന്റെ അനിമല്‍ 115.9 കോടി രൂപയുമായി ഓപ്പണിംഗ് കളക്ഷനില്‍ നാലാം സ്ഥാനത്തും പഠാൻ 106 കോടിയുമായി അഞ്ചാം സ്ഥാനത്തുമാണ്. ഒരു മുഴുനീള ആക്ഷൻ ചിത്രമായ സലാർ കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂരാണ് നിർമിച്ചത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. പ്രശാന്ത് നീലിന്റേത് തന്നെയാണ് സിനിമയുടെ കഥയും,തിരക്കഥയും. സൗഹൃദമാണ് സലാറിന്റെ കോർ ഇമോഷനെന്നും ഏറ്റവും വലിയ ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാറെന്നും മുമ്പ് സംവിധായകൻ പ്രശാന്ത് നീൽ വെളിപ്പെടുത്തിയിരുന്നു. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT