Film News

ഇനി 'സലാര്‍' ഇറ; റിലീസ് 2023 സെപ്റ്റംബറില്‍

പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം 2023 സെപ്റ്റംബര്‍ 28നാണ് റിലീസ് ചെയ്യുന്നത്. നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്.

2022 തുടക്കത്തിലാണ് സലാറിന്റെ ചിത്രീകരണം ആരംഭിച്ചത്. കെജിഎഫ്, കെജിഎഫ് 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സലാര്‍. കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. അതോടൊപ്പം മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുകയും ചെയ്യും.

താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുവരെ ചെയ്യാത്ത റോളാണെന്നും സലാര്‍ പാന്‍ ഇന്ത്യന്‍ സ്വീകാര്യത ലക്ഷ്യമിടുന്ന ചിത്രമാണെന്നും പ്രഭാസ് പറഞ്ഞിരുന്നു.

ചിത്രത്തില്‍ നടന്‍ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബുവും പ്രധാന വേഷത്തിലെത്തുന്നു.

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

SCROLL FOR NEXT