Film News

ആവേശത്തിന് ശേഷം പൊൻമാന് വേണ്ടിയും ശരീരഭാരം കൂട്ടി, സിനിമയ്ക്ക് വേണ്ടി മറ്റു കാര്യങ്ങളും പഠിച്ചു: സജിൻ ഗോപു

ആവേശത്തിന് ശേഷം പൊൻമാൻ എന്ന ചിത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടേണ്ടി വന്നതിനെക്കുറിച്ച് നടൻ സജിൻ ഗോപു. ആവേശം എന്ന ചിത്രത്തിനായി 97 കിലോ ശരീരഭാരത്തിൽ എത്തിയിരുന്നു. പിന്നീട് പഴയ അവസ്ഥയിലേക്ക് എത്തിയപ്പോഴാണ് സംവിധായകൻ ജ്യോതിഷ് ശങ്കർ പൊൻമാൻ എന്ന സിനിമയുടെ കഥ പറയുന്നത്. കഥ കേട്ടപ്പോൾ കുറച്ചുകൂടെ വലിപ്പം വേണമെന്ന് തനിക്ക് തോന്നി. അതുകൊണ്ട് വീണ്ടും 96 കിലോ എന്ന ശരീരഭാരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. വിശപ്പില്ലെങ്കിലും കഴിക്കുക എന്നതായിരുന്നു ബുദ്ധിമുട്ട്. സിനിമയ്ക്കുവേണ്ടി വഞ്ചി തുഴയാനും പഠിച്ചു. അങ്ങനെ പഠിച്ചില്ലായിരുന്നുവെങ്കിൽ ആളുകളുടെ കണ്ണിൽ പൊടിയിടുന്നത് പോലെ ആകുമായിരുന്നു എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സജിൻ ഗോപു പറഞ്ഞു.

സജിൻ ഗോപു പറഞ്ഞത്:

ബോഡിയിലുള്ള ട്രാൻസ്ഫോർമേഷൻ എത്ര കാലം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് എനിക്കറിയില്ല. ആവേശം ചെയ്യുമ്പോൾ ഞാൻ ശരീരഭാരം കൂട്ടിയിട്ടുണ്ടായിരുന്നു. 97 കിലോയോളം ശരീരഭാരം എനിക്കുണ്ടായിരുന്നു. അത് പക്ഷെ ജിമ്മിലൊക്കെ പോയി ഷെയ്പ്പ് ചെയ്തെടുത്ത ഒന്നായിരുന്നു. സിനിമ കഴിഞ്ഞ് ഞാൻ വീണ്ടും മെലിഞ്ഞു. പഴയ അവസ്ഥയിലെത്തി. അപ്പോഴാണ് ജ്യോതിഷേട്ടൻ പൊന്മാനിന്റെ കഥ പറയുന്നത്. ആരൊക്കെയോ പറഞ്ഞാണ് ജ്യോതിഷേട്ടൻ കഥ പറയാൻ വരുന്നത്. അപ്പോൾ ആവേശം റിലീസായിട്ടുണ്ടായില്ല. കഥ കേട്ടപ്പോൾ എനിക്ക് തന്നെ തോന്നി കുറച്ചുകൂടെ ഫിസിക്ക് ആവശ്യമുണ്ടെന്ന്. വീണ്ടും 96 കിലോ ശരീരഭാരത്തിലേക്ക് തിരിച്ചുപോകുകയായിരുന്നു. വിശപ്പില്ലെങ്കിലും കഴിക്കുക എന്നതായിരുന്നു ബുദ്ധിമുട്ട്. വഞ്ചി തുഴയാനും കൃത്യമായി പഠിച്ചു. അങ്ങനെ അല്ലെങ്കിൽ ആളുകളുടെ കണ്ണിൽ പൊടിയിടുന്നത് പോലെയാകും.

കലാ സംവിധായകനായ ജ്യോതിഷ് ശങ്കർ സംവിധാനകനായി എത്തുന്ന ആദ്യ സിനിമയാണ് പൊൻമാൻ .ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ്. സാനു ജോൺ വർ​ഗീസാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് ജെസ്റ്റിൻ വർഗീസ് ഈണം പകരുന്നു. ലിജോമോൾ ജോസ്, ദീപക് പറമ്പൊൾ ,സജിൻ ഗോപു ,ആനന്ദ് മന്മഥൻ,രാജേഷ് ശർമ്മ,സന്ധ്യ രാജേന്ദ്രൻ,ജയാ കുറുപ്പ്,റെജു ശിവദാസ്,ലക്ഷ്മി സഞ്ജു,മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്നത്.

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

SCROLL FOR NEXT