Film News

'അര്‍ദ്ധനഗ്നയാകാന്‍ ആവശ്യപ്പെട്ടു, അവള്‍ കരഞ്ഞുകൊണ്ടാണ് അന്ന് വീട്ടില്‍ വന്നത്'; സാജിദ് ഖാനെതിരെ നടി ജിയയുടെ സഹോദരി

സംവിധായകന്‍ സാജിദ് ഖാനെതിരെ ആരോപണവുമായി അന്തരിച്ച നടി ജിയ ഖാന്റെ സഹോദരി കരീഷ്മ ഖാന്‍. സിനിമയുടെ റിഹേഴ്‌സലിനിടെ സാജിദ് ഖാന്‍ ജിയയോട് അര്‍ദ്ധനഗ്നയാകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, അന്ന് കരഞ്ഞുകൊണ്ടാണ് ജിയ വീട്ടില്‍ വന്നതെന്നും സഹോദരി പറഞ്ഞു. ജിയാ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയിലായിരുന്നു സഹോദരിയുടെ വെളിപ്പെടുത്തല്‍.

ഹൗസ്ഫുള്‍ എന്ന സിനിമയുടെ റിഹേഴ്‌സലിനിടെയാണ് സാജിദ് ഖാന്‍ ജിയയോട് മോശമായി പെരുമാറിയത്. തിരക്കഥ വായിച്ചുകൊണ്ടിരുന്ന ജിയയോട് മേല്‍ വസ്ത്രം അഴിച്ചമാറ്റി അര്‍ദ്ധനഗ്നയാകാന്‍ സാജിദ് ഖാന്‍ ആവശ്യപ്പെട്ടു. അവള്‍ അന്ന് കരഞ്ഞുകൊണ്ടാണ് വീട്ടില്‍ വന്നത്. ഇപ്പോള്‍ ഇതുപോലെയാണെങ്കില്‍ ഇനിയങ്ങോട്ട് എന്താകുമെന്ന് ജിയ കരഞ്ഞുകൊണ്ട് പറഞ്ഞുവെന്നും സഹോദരി പറഞ്ഞു.

സിനിമയുടെ കരാറില്‍ നിന്ന് പിന്മാറിയാല്‍ സാജിദ് ഖാന്‍ കേസ് കൊടുക്കുമെന്ന് ജിയ ഭയപ്പെട്ടിരുന്നു, അതിനാലാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും കരീഷ്ണ ഖാന്‍ ഡോക്യുമെന്ററില്‍ പറയുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കരീഷ്മയുടെ വീഡിയോ വൈറലായതിന് പിന്നാലെ നടി ഷെര്‍ലിന്‍ ചോപ്രയും സാജിദ് ഖാനെതിരെ ലൈഗികാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ മീ ടൂ കാമ്പെയിനിന്റെ ഭാഗമായി സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് തുടങ്ങിയവരും സാജിദ് ഖാനെതിരെ രംഗത്തെത്തിയിരുന്നു.

Sajid Khan asked Jiah Khan to take off her Dress alleges her sister

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT