Film News

കണ്ണമ്മയുടെ റോളില്‍ സായ് പല്ലവി, അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ പവന്‍ കല്യാണിനൊപ്പമെന്ന് റിപ്പോര്‍ട്ട്

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ കണ്ണമ്മയുടെ റോളില്‍ സായ് പല്ലവി എത്തുമെന്ന് റിപ്പോര്‍ട്ട്. പവന്‍ കല്യാണാണ് തെലുങ്കില്‍ അയ്യപ്പന്‍ നായരായി എത്തുന്നത്. സിതാര എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗര്‍ കെ ചന്ദ്രയാണ്.

ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാകും എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനെ റാണ ദഗ്ഗുബട്ടി അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റോളിലേക്ക് യുവതാരം നിതിന്‍ എത്തുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

മലയാളത്തില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ തെലുങ്ക് പതിപ്പിലുണ്ടാകും. 2021 ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജു മേനോന്‍ അവതരിപ്പിക്കുന്ന എസ്.ഐ അയ്യപ്പന്‍ നായരും പൃഥ്വി അവതരിപ്പിച്ച റിട്ടയേര്‍ഡ് ഹവീല്‍ദാര്‍ കോശി കുര്യനുംതമ്മിലുള്ള ഈഗോയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുമായിരുന്നു അയ്യപ്പനും കോശിയും. 2020ല്‍ മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമയുമാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. തെലുങ്കിന് പുറമേ തമിഴിലും ഹിന്ദിയിലും സിനിമ റീമേക്ക് ചെയ്യുന്നുണ്ട്.

Sai Pallavi To Star in Ayyappanum Koshiyum Telugu Remake

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT