Film News

'തൊഴിലില്ലാത്തവരുടെ ഇത്തരം പ്രവർത്തികൾക്ക് മറുപടി പറയേണ്ടിവരുന്നത് നിരാശാജനകമാണ്' ; വിവാഹവാർത്തയിൽ പ്രതികരിച്ച് സായ് പല്ലവി

സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവാഹവാർത്തയിൽ പ്രതികരിച്ച് നടി സായ് പല്ലവി. അപവാദങ്ങൾ പൊതുവെ ഗൗരവത്തിലെടുക്കാത്ത ആളാണ് താനെന്നും എന്നാൽ അതിൽ അടുത്ത സുഹൃത്തുക്കൾ കൂടി ഉൾപ്പെടുമ്പോൾ പ്രതികരിക്കാതെ വയ്യെന്നും സായ് പല്ലവി. തന്റെ പുതിയ ചിത്രത്തിൻറെ പൂജ ചടങ്ങിൽ നിന്നുള്ള ഒരു ഫോട്ടോ ബോധപൂർവ്വം ക്രോപ് ചെയ്ത് മോശമായ ഉദ്ദേശ്യത്തോടുകൂടി പ്രചരിപ്പിക്കപ്പെടുകയായിരുന്നെന്ന് സായ് പല്ലവി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. സായ് പല്ലവിയും സംവിധായകൻ രാജ്കുമാറും വിവാഹിതരാകുന്നുവെന്നായിരുന്നു വ്യാജ പ്രചരണം. ഇരുവരും സിനിമയുടെ പൂജയുടെ ഭാ​ഗമായി മാലയിട്ട് നിൽക്കുന്ന ചിത്രം ക്രോപ് ചെയ്തായിരുന്നു പ്രചരണം. തൊഴിൽ സംബന്ധമായി സന്തോഷകരമായ പ്രഖ്യാപനങ്ങൾ നടത്താൻ ഉണ്ടായിരിക്കുമ്പോൾ, തൊഴിലില്ലാത്തവരുടെ ഇത്തരം പ്രവർത്തികൾക്ക് മറുപടി പറയേണ്ടിവരുന്നത് നിരാശാജനകമാണ്. ഇത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നീചമാണെന്നും സായ് പല്ലവി പ്രതികരിച്ചു.

സായി പല്ലവിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

സത്യസന്ധമായി, ഞാൻ കിംവദന്തികളെ കാര്യമാക്കുന്നില്ല, എന്നാൽ അതിൽ കുടുംബാംഗങ്ങളായ സുഹൃത്തുക്കളെ ഉൾപ്പെടുത്തുമ്പോൾ, ഞാൻ സംസാരിക്കണം. എന്റെ സിനിമയുടെ പൂജാ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രം മനഃപൂർവം മുറിച്ച് വെറുപ്പുളവാക്കുന്ന ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിച്ചു. എന്റെ വർക്ക് ഫ്രണ്ടിൽ സന്തോഷകരമായ അറിയിപ്പുകൾ പങ്കിടാൻ ഉള്ളപ്പോൾ, ഈ പ്രവൃത്തികൾക്കെല്ലാം വിശദീകരിക്കേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നത് തീർത്തും നീചമാണ്!

കഴിഞ്ഞ ദിവസമാണ് സംവിധായകൻ രാജ്‍കുമാർ പെരിയസാമിയുമായി സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിൽ വാർത്തകളിൽ പ്രചരിച്ചത്. സായ് പല്ലവിയെ നായികയാക്കി രാജ്‍കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറെ പൂജ ചടങ്ങിൽ നിന്നുള്ള ഫോട്ടോ ക്രോപ്പ് ചെയ്തായിരുന്നു വാർത്ത പ്രചരിച്ചത്. ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രം നിർമിക്കുന്നത് സോണി പിക്ചേഴ്സും രാജ് കമൽ ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസ്സനുമായി ചേർന്നാണ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT