Film News

സായ് പല്ലവി വിവാഹിതനായ നടനുമായി പ്രണയത്തിലാണെന്ന മാധ്യമ പ്രചരണത്തിന് പിന്നിൽ അജണ്ട, ബോളിവുഡ് എൻട്രിയിൽ അസൂയയെന്ന് ആരാധകർ

തെലുങ്ക് മുൻനിര താരം സായ് പല്ലവിക്കെതിരെ പാപ്പരാസികളും മുൻനിര മാധ്യമങ്ങളും തുടർച്ചയായി നൽകുന്ന ​ഗോസിപ്പുകൾക്ക് പിന്നിൽ കൃത്യമായ അജണ്ടയെന്ന് ആരാധകർ. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂറിന്റെ നായികയായി ബോളിവുഡ് പ്രവേശനത്തിന് ഒരുങ്ങുന്ന സായ്പല്ലവിക്കെതിരെ അസൂയാലുക്കൾ ആസൂത്രിതമായി നടത്തുന്ന അപവാദ പ്രചരണമാണ് ഇപ്പോൾ നടക്കുന്നതെന്നും എക്സിൽ വിവിധ ട്വീറ്റുകളിലൂടെ ആരാധകർ. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ മുതിർന്ന താരവുമായി സായ് പല്ലവി പ്രണയത്തിൽ എന്ന തലക്കെട്ടിലാണ് മലയാളത്തിലും തമിഴ്-ഹിന്ദി-ഇം​ഗ്ലീഷിലുമുള്ള മുൻനിര മാധ്യമങ്ങളടക്കം സായ്പല്ലവിയെക്കുറിച്ചുള്ള ​ഗോസിപ്പുകൾ പ്രസിദ്ധീകരിച്ചത്.‌‌

വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഒരു നടനുമായ് സായ് പല്ലവി പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ തെലുങ്ക് മാധ്യമങ്ങളിലാണ് ആദ്യം പുറത്തുവിട്ടത്. തെലുങ്ക് സിനിമയിലെ ഒരു നടനാണ് സായി പല്ലവിയുടെ കാമുകൻ എന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ താരം ഇതുവരെ ഇതിൽ പ്രതികരണം നടത്തിയിട്ടില്ല. അസൂയാലുക്കളായ ബോളിവുഡ് താരങ്ങൾ നടിക്കെതിരെ ആരോപണം ഉന്നയിക്കുന്നതാണ് ഇതെന്നാണ് ആരാധകരുടെ വാദം. രാമായണം സിനിമയിലൂടെ സായ് പല്ലവി ബോളിവുഡിൽ മുൻനിര താരമാകുമോ എന്ന് ചിലർ ഭയക്കുന്നുണ്ടെന്ന് ട്വിറ്ററിൽ ആരാധകർ പ്രതികരിക്കുന്നു. നിതേഷ് തിവാരിയുടെ രാമായണയിലൂടെ ബോളിവുഡിൽ അരങ്ങേറുന്ന സായ് പല്ലവിക്കെതിരെ ഹേറ്റ് കാമ്പയിന് ഒരു പി ആർ ​ഗ്രൂപ്പിനെ ഒരു താരം നിയോ​ഗിച്ചതായും ചില ഓൺലൈൻ മാധ്യമങ്ങൾ ട്വീറ്റ് ചെയ്തു.

അതേ സമയം മുമ്പും സായ് പല്ലവിയുടെ പേര് ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു തമിഴ് സംവിധായകനെ താരം കല്യാണം കഴിച്ചു എന്ന തരത്തിൽ ഇരുവരും പൂമലയിട്ട് നിൽക്കുന്ന ചിത്രം മുമ്പ് പുറത്തു വന്നിരുന്നു. സായ് പല്ലവിയുടെ ഫാന്‍ ഗ്രൂപ്പുകളിലടക്കം ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ശിവ കാര്‍ത്തികേയന്‍ നായകനായെത്തിയ അമരൻ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രമായിരുന്നു അത്. പൂജാ ചടങ്ങുകളുടെ ഭാഗമായാണ് ഇരുവരും മാല അണിഞ്ഞത്. പിന്നീട് സായ് പല്ലവിയുടെ ജന്മദിനത്തിൽ ആശംസ അറിയിച്ച് സംവിധായകൻ രാജ്കുമാര്‍ ഈ ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ നിന്ന് സിനിമയുടെ ക്ലാപ്പ് ബോര്‍ഡ് ഒഴിവാക്കി രാജ്കുമാറും സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്‌തെടുത്താണ് അന്ന് ആ ചിത്രം പ്രചരിപ്പിച്ചത്.

അമരനാണ് സായ് പല്ലവിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ സിനിമ. നാഗ ചൈതന്യയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കുന്ന തണ്ടേല്‍ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT