Film News

'പ്രേമത്തിൽ എന്നെ കണ്ട് ആളുകൾ കൂവുമോ എന്ന് ഭയമുണ്ടായി, പിന്നീട് സിനിമ ധൈര്യമായി': സായ് പല്ലവി

പ്രേമം സിനിമ വലിയ ധൈര്യമാണ് ജീവിതത്തിൽ നൽകിയതെന്ന് നടി സായ് പല്ലവി. സ്വന്തം സൗന്ദര്യത്തെക്കുറിച്ച് ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. പ്രേമം സിനിമ കാണുമ്പോൾ ആരെങ്കിലും കൂവുമോ എന്ന് ഭയമുണ്ടായിരുന്നു. പക്ഷെ ആളുകൾ മലരിനെ അംഗീകരിച്ചു. ആ കഥാപാത്രത്തിന്റെ സ്വഭാവ ഭംഗി കൊണ്ടാണ് ആളുകൾ ഏറ്റെടുത്തത്. നിങ്ങളുടെ സ്വഭാവം നല്ലതാണെങ്കിൽ അതാണ് ഭംഗി എന്ന് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞു. 'അമരൻ' എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടി. പ്രേമം സിനിമയിലൂടെ ഇന്ത്യ മുഴുവൻ പ്രസിദ്ധി നേടിയ നടിയാണ് സായ് പല്ലവി. ചിത്രത്തിലെ മലർ എന്ന കഥാപാത്രത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്.

സായ് പല്ലവി പറഞ്ഞത്:

ഇവിടെയുള്ള ബ്യൂട്ടി സ്റ്റാൻഡേർഡിനു ചേർന്ന വ്യക്തിയാണ് ഞാൻ എന്ന് എനിക്ക് ആദ്യം തോന്നിയിരുന്നില്ല. നീ സുന്ദരിയാണെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അവർ അമ്മ ആയതുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ഞാനും കരുതും. കാക്കയ്ക്ക് തൻ കുഞ്ഞ് പോൺ കുഞ്ഞ് ആണല്ലോ എന്ന് പറഞ്ഞ് അമ്മയെ കളിയാക്കുമായിരുന്നു. സ്‌കൂളിൽ ആരെങ്കിലും സുന്ദരിയാണെന്ന് പറയുമോ എന്ന് നോക്കിയിട്ടുണ്ട്. അച്ഛൻ വളരെ സ്ട്രിക്ടായിരുന്നു. അതുകൊണ്ട് ആരും അടുത്ത് വന്നു മിണ്ടില്ലായിരുന്നു. ചെറുപ്പത്തിൽ ബന്ധുക്കൾ ആരെങ്കിലും നിന്റെ മുഖത്തെന്താ ഇത്രയും കുരുക്കൾ എന്നൊക്കെ ചോദിക്കുന്നത് ഒരു അനുഭവം മനസ്സിൽ ബാക്കിയാക്കും. അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ആലോചിച്ചിട്ടുണ്ട്. പക്ഷെ ഇതെല്ലാം നടക്കുമ്പോഴും നീ സുന്ദരിയാണെന്ന് പറയുന്ന അമ്മയുടെ ശബ്ദമാണ് മനസ്സിൽ വരിക. ചുറ്റും ഉള്ളവർ ഞാൻ സുന്ദരിയാണെന്ന് പറഞ്ഞാലും അമ്മ അങ്ങനെ പറയുന്നതാണ് എപ്പോഴും മനസ്സിൽ ഉണ്ടാവാറുള്ളത്.

പ്രേമം സിനിമയുടെ റിലീസാണ് എനിക്ക് ആ കാര്യത്തിൽ ധൈര്യം തന്നത്. മലർ വരുമ്പോഴും ഡാൻസ് ചെയ്യുമ്പോഴും എല്ലാം ആളുകൾ വലിയ ആവേശത്തിലായിരുന്നു. ഞാൻ അമ്മയുടെ കൈ പിടിച്ചു ഞെരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആരെങ്കിലും കൂവി പുറത്തു പോയാലോ എന്നെല്ലാം ഭയമുണ്ടായിരുന്നു. അന്ന് അംഗീകരിക്കുന്നത് കണ്ടപ്പോൾ കുറെ ചിന്തകൾ വന്നു. നമ്മൾ ശാരീരികമായി മാത്രമാണ് ഭംഗിയെ നോക്കിക്കാണുന്നത് എന്ന് തോന്നി. കുറെ ചെറുപ്പക്കാർ മലരേ എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നു അന്ന്. അത്രയും ഭംഗിയൊന്നും ഇല്ലെങ്കിലും മലർ എന്ന കഥാപാത്രത്തിന് ഒരു ഭംഗിയുണ്ട്. അതുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടമായത്. അതുകൊണ്ട് നിങ്ങളുടെ സ്വഭാവം നല്ലതാണെങ്കിൽ അത് തന്നെയാണ് ഭംഗി എന്ന് മനസ്സിലായി.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT