Film News

'ഗ്ലാമർ വേഷങ്ങൾ ചെയ്യാത്തത് കരിയറിനെ ബാധിച്ചാലും വിഷമമില്ല, നല്ല കഥാപാത്രങ്ങളിലാണ് വിശ്വാസം': സായ് പല്ലവി

ഗ്ലാമർ വേഷങ്ങൾ ചെയ്യാതിരിക്കുന്നതിനെ കുറിച്ച് പറഞ്ഞ് നടി സായ് പല്ലവി. ഗ്ലാമർ വേഷങ്ങൾ ചെയ്യാത്തത് കരിയറിനെ ബാധിച്ചാലും വിഷമമില്ല. അങ്ങനെയുള്ള വേഷങ്ങൾ ചെയ്ത് ഉയരത്തിൽ എത്തണം എന്ന് തനിക്കില്ല. നല്ല കഥാപാത്രങ്ങൾ ചെയ്താലാണ് സിനിമാ മേഖലയിൽ നിലനിൽക്കാൻ കഴിയൂ. മികച്ച കഥാപാത്രങ്ങളിലാണ് തന്റെ വിശ്വാസം. ഗ്ലാമറസായ വേഷങ്ങൾ ചെയ്താലേ ഉയരങ്ങളിൽ ഏതാണ് കഴിയൂ എന്ന വിശ്വാസം തനിക്കില്ലെന്നും സായ് പല്ലവി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശിവകാർത്തികേയൻ നായകനായി എത്തുന്ന അമരൻ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടി. മേജർ മുകുന്ദ് വരദരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ റെബേക്ക വർഗീസ് എന്ന നായികാ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. പ്രേമം സിനിമയിലെ 'മലർ' എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടിയ നടിയാണ് സായ് പല്ലവി. രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായി പല്ലവി സീതയുടെ വേഷത്തിൽ എത്തുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സായ് പല്ലവി പറഞ്ഞത്:

ഗ്ലാമർ വേഷങ്ങൾ ചെയ്യാത്തത് കൊണ്ട് കരിയർ താഴേക്ക് പോയാലും എനിക്ക് വിഷമമില്ല. ഞാൻ അതിൽ ഓക്കേ ആയിരിക്കും. ഗ്ലാമറസായി വേഷങ്ങൾ ചെയ്ത് ഉയരത്തിൽ എത്തണം എന്ന് എനിക്കില്ല. എനിക്ക് ചെയ്യാൻ കഴിയുന്ന വേഷങ്ങളാണ് ഞാൻ ചെയ്യുന്നത്. പറയാൻ വേണ്ടി ആളുകൾ പറയുന്ന കാര്യമാണ് ഗ്ലാമറസ് വേഷങ്ങൾ ചെയ്യണം എന്നൊക്കെ. നല്ല കഥാപാത്രങ്ങൾ ലഭിച്ചാലേ കുറെ കാലം ഈ ഫീൽഡിൽ നില്ക്കാൻ കഴിയൂ. അങ്ങനെ അല്ല എന്നുണ്ടെങ്കിൽ പെട്ടെന്ന് മടുപ്പുണ്ടാകും. സാധാരണമായ കഥാപാത്രങ്ങൾ തുടരെ ചെയ്തുകൊണ്ടിരുന്നാൽ നമ്മൾക്കുള്ള ഫയർ നഷ്ടപ്പെടും. നമുക്ക് അറിയാത്ത കഥാപാത്രം ആണെങ്കിൽ എന്തെങ്കിലും പഠിക്കാൻ ഉണ്ടാകും. സാധാരണ വേഷങ്ങൾ മാത്രം ചെയ്തുകൊണ്ടിരുന്നാൽ നമ്മൾക്കുള്ളിലെ മാജിക് നഷ്ടപ്പെടും എന്നാണ് തോന്നുന്നത്. ഗ്ലാമറസായ വേഷങ്ങളേക്കാൾ ഞാൻ വിശ്വസിക്കുന്നത് നന്നായി എഴുതിയിട്ടുള്ള കഥാപത്രങ്ങളെയാണ്. ഗ്ലാമറസായ വേഷങ്ങൾ ചെയ്താലേ ഉയരങ്ങളിൽ എത്താൻ കഴിയൂ എന്ന വിശ്വാസം എനിക്കില്ല.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT