Film News

വിഷ്ണു ഉണ്ണികൃഷ്ണന്റെ 'സബാഷ് ചന്ദ്രബോസ്'; സെക്കന്റ് ടീസര്‍ പങ്കുവെച്ച് മമ്മൂട്ടി

വിഷ്ണു ഉണ്ണികൃഷ്ണന്‍ ജോണി ആന്റണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സബാഷ് ചന്ദ്രബോസിന്റെ സെക്കന്റ് ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തത്. ദേശീയ പുരസ്‌കാര ജേതാവ് വിസി അഭിലാഷാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം ആഗസ്റ്റ് 5ന് തിയേറ്ററില്‍ റിലീസ് ചെയ്യും.

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ആളൊരുക്കത്തിന് ശേഷം അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോളിവുഡ് മൂവീസിന്റെ ബാനറില് ജോളി ലോനപ്പനാണ് ചിത്രം നിര്‍മിക്കുന്നത്.

ജുറാസിക്ക് പാര്‍ക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങള്‍ കേരളത്തില്‍ എത്തിച്ച ക്യാപ്പിറ്റല്‍ സ്റ്റുഡിയോസാണ് സബാഷ് ചന്ദ്രബോസ് തിയേറ്ററില്‍ എത്തിക്കുന്നത്. സജിത്ത് പുരുഷനാണ് ഛായാഗ്രഹണം. വിസി അഭിലാഷും അജയ് ഗോപാലുമാണ് ഗാന രചന. എഡിറ്റിംഗ് സ്റ്റീവന്‍ മാത്യു. ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്റണി.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT