Film News

'ദൃശ്യം' കണ്ടപ്പോള്‍ സംവിധായകന്‍ ഞാനായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്: രാജമൗലി

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കണ്ടപ്പോള്‍ താനായിരുന്നു അതിന്റെ സംവിധായകനെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടെന്ന് എസ്.എസ് രാജമൗലി. ദൃശ്യം വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. പ്രത്യേകിച്ച് ചിത്രത്തിന്റെ എഴുത്ത് മികച്ചതായിരുന്നു എന്നും രാജമൗലി അഭിപ്രായപ്പെട്ടു. ഗാലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രിയപ്പെട്ട സിനിമകളെ കുറിച്ച് സംസാരിക്കവെയായിരുന്നു പ്രതികരണം.

'ഇഷ്ടപ്പെട്ട സിനിമകള്‍ ഒരുപാടുണ്ട്. ബെന്‍ഹര്‍, മായാബസാര്‍. ഒരുപാട് എണ്ണം മനസിലേക്ക് വരുന്നുണ്ട്. ദൃശ്യത്തിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്ടപ്പോള്‍, ഞാനായിരുന്നു അതിന്റെ ഡയറക്ടറെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമായി ആ സിനിമ. പ്രത്യേകിച്ചും അതിന്റെ എഴുത്ത് ശരിക്കും ബ്രില്ല്യന്റായിരുന്നു. ഒന്നാം ഭാഗം തന്നെ ഗ്രേറ്റ് ആയിരുന്നു. രണ്ടാം ഭാഗം അതിനേക്കാള്‍ ത്രില്ലിങ്ങും. അത്തരത്തിലുള്ള ഒരു ഇന്റലിജന്‍സും ഇമോഷന്‍സും സിംപ്ലിസിറ്റിയും ആ സിനിമയില്‍ കണ്ടത് ഗ്രേറ്റ് ആയിരുന്നു', എന്നാണ് രാജമൗലി പറഞ്ഞത്.

അതേസമയം രാജമൗലി സംവിധാനം ചെയ്ത പുതിയ ചിത്രം ആര്‍ആര്‍ആര്‍ മാര്‍ച്ച് 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും സിനിമ ലോകമെമ്പാടും റിലീസ് ചെയ്യുന്നുണ്ട്.

സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ഒലീവിയ മോറിസ്, ശ്രിയ ശരണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഡിവിവി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡി.വി.വി ധനയ്യയാണ് നിര്‍മ്മാണം. കെ.വി വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം.എം കീരവാണി സംഗീതം.

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT