Film News

'സിബിഐ 5 വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ, മമ്മൂട്ടി ഡിസംബറില്‍ ജോയിന്‍ ചെയ്യും'; എസ്.എന്‍ സ്വാമി

സിബിഐ സീരീസിലെ അഞ്ചാം പതിപ്പായ സിബിഐ ഫൈവിന്റെ ചിത്രീകരണത്തിന് നാളെ (നവംബര്‍ 29) തുടക്കം. മമ്മൂട്ടി ഡിസംബര്‍ 10നാണ് ചിത്രീകരണത്തിന് ജോയിന്‍ ചെയ്യുക. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പുതിയൊരു സിബിഐ സിനിമ ഒരുക്കുന്നതിന്റെ ആവേശത്തിലാണെന്ന് എസ്.എന്‍ സ്വാമി ദ ക്യുവിനോട് പറഞ്ഞു. സിബിഐ5 വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശാ ശരത്ത് എന്നിവരാണ് പുതിയതായി സിനിമയിലുള്ള താരങ്ങള്‍. സായിക്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന് എസ്.എന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

എസ്.എന്‍ സ്വാമി പറഞ്ഞത്:

'സിബിഐയുടെ മറ്റ് ഭാഗങ്ങള്‍ ചിത്രീകരിച്ചതിനേക്കാള്‍ ആവേശത്തിലാണ് എല്ലാവരും. വർഷങ്ങള്‍ക്ക് ശേഷം വീണ്ടും പുതിയൊരു സിബിഐ കഥയായി വരുമ്പോള്‍ അതിന്റെ ആവേശം തീര്‍ച്ചയായും ഉണ്ട്. മമ്മൂട്ടി ഡിസംബര്‍ 10നാണ് ജോയിന്‍ ചെയ്യുന്നത്. രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശാ ശരത്ത് എന്നിവരാണ് പുതിയതായി സിനിമയിലുള്ള താരങ്ങള്‍. സിബിഐ ആദ്യ ഭാഗങ്ങളില്‍ നിന്ന് സായ് കുമാറാണ് നിലവില്‍ ഉള്ള താരം. പിന്നെ മുകേഷ് സിനിമയിലുണ്ടോ എന്നതിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. അവര്‍ക്ക് പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിലുണ്ട്. എറണാകുളമാണ് ലൊക്കേഷന്‍.

സിബിഐ 5 വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയായിരിക്കും. സിനിമയുടെ ബിജിഎമ്മിനും മറ്റും ഒരു മാറ്റവും ഉണ്ടാവില്ല. എങ്കിലും ഈ കാലഘട്ടത്തിന് വേണ്ട മാറ്റങ്ങള്‍ എല്ലാം തന്നെ ഉണ്ടാവും. സേതുരാമയ്യരിന്റെ ലുക്കിന്റെ കാര്യം തീരുമാനിക്കുന്നത് സംവിധായകനും നടനുമാണ്. എങ്കിലും പഴയ ലുക്ക് തന്നെയായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.'

മലയാളത്തില്‍ അഞ്ചാം ഭാഗമൊരുങ്ങുന്ന ഏക സിനിമയാണ് സിബിഐ സീരീസ്. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ പതിപ്പുകളാണ് ഇതുവരെയെത്തിയത്. എസ്.എന്‍ സ്വാമി, കെ മധു, മമ്മൂട്ടി എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സിബിഐ 5. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ഗ്ഗചിത്ര നിര്‍മ്മാണ വിതരണ രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാണിത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT