Film News

ബാഹുബലിക്കും മീതെ, കോമരം ഭീം ആയി ജൂനിയര്‍ എന്‍.ടി.ആര്‍; ആര്‍ ആര്‍ ആര്‍ ടീസര്‍

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍'ന്റെ ടീസര്‍ പുറത്ത്. ജൂനിയര്‍ എന്‍.ടി.ആര്‍ അവതരിപ്പിക്കുന്ന ഭീം എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ടീസര്‍ വീഡിയോ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് 'ആര്‍ആര്‍ആര്‍'.

എന്റെ ഭീമിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നുവെന്നായിരുന്നു ടീസര്‍ പങ്കുവെച്ച് രാജമൗലി കുറിച്ചത്. 'ഭീമിന്റെ ശക്തിയെ കുറിച്ച് ഇതിലും നന്നായി വിശദീകരിക്കാന്‍ നമ്മുടെ രാമരാജുവിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക', അദ്ദേഹം കുറിച്ചു.

450 കോടി മുതല്‍ മുടക്കിലാണ് ആര്‍ആര്‍ആര്‍ ഒരുങ്ങുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും, അജയ് ദേവ്ഗണും പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി ധനയ്യയാണ് നിര്‍മ്മാണം. എം.എം.കീരവാണി സംഗീതം. 2021 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT