Film News

രാജമൗലി ചിത്രം ആർ ആർ ആർ മേക്കിങ്‌ വീഡിയോ; റോര്‍ ഓഫ് ആര്‍ആര്‍ആര്‍

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ആർആർആർ' മേക്കിങ്ങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. പൂർണ്ണമായും സെറ്റിൽ ചിത്രീകരിക്കുന്ന സിനിമയിൽ വിഎഫ്എക്‌സിലെ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മേക്കിങ്ങ് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. 450 കോടി മുതൽ മുടക്കിലാണ് ആർആർആർ ഒരുങ്ങുന്നത്.

‘രുധിരം രണം രൗദ്രം’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങള്‍. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. രാം ചരണ്‍ ചിത്രത്തില്‍ അല്ലൂരി സീതാരാമ രാജു ആയി എത്തുമ്പോള്‍ ജൂനിയര്‍ എന്‍ടിആറാണ് കോമരം ഭീമിന്റെ റോളിൽ എത്തുന്നത്.

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോൺസണും, തമിഴ്‍ നടൻ സമുദ്രക്കനിയും സുപ്രധാന റോളുകൾ ചെയ്യുന്നുണ്ട്. ഡിവിവി എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് നിർമ്മാണം. എം.എം.കീരവാണി സംഗീതം. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. പത്ത് ഭാഷകളിലായി 2021 ഒക്ടോബർ 13നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT