Film News

അനുരാഗ് കശ്യപ് ചിത്രത്തില്‍ റോഷന്‍ മാത്യു നായകന്‍, വഴിയൊരുക്കിയത് മൂത്തോന്‍

THE CUE

യുവനായക നിരയില്‍ ശ്രദ്ധേയനായ റോഷന്‍ മാത്യു അനുരാഗ് കശ്യപ് സിനിമയില്‍ നായകന്‍. സംവിധായികയും അഭിനേത്രിയുമായ ഗീതു മോഹന്‍ദാസ് ആണ് റോഷന്‍ മാത്യുവിന്റെ ബോളിവുഡ് അരങ്ങേറ്റം പ്രഖ്യാപിച്ചത്. താന്‍ സംവിധാനം ചെയ്ത മൂത്തോന്‍ എന്ന സിനിമയില്‍ റോഷന്റേത് അവിശ്വസനീയ പ്രകടനം ായിരുന്നുവെന്നും ഗീതു മോഹന്‍ദാസ്. മൂത്തോന്‍ എന്ന സിനിമയുടെ സഹരചയിതാവ് കൂടിയായ അനുരാഗ് കശ്യപ് അഭിനയം കണ്ടാണ് റോഷനെ പുതിയ ചിത്രത്തില്‍ നായകനായി തെരഞ്ഞെടുത്തത് എന്നാണ് അറിയുന്നത്.

റോഷന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇതൊരു തുടക്കം മാത്രമാണെന്നും, സംവിധായികയെന്ന നിലയില്‍ അഭിമാനമുണ്ടെന്നും ഗീതു മോഹന്‍ദാസ്. മുംബെയില്‍ വ്യാഴാഴ്ച അനുരാഗ് കശ്യപ് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും ഗീതു മോഹന്‍ദാസ്.

മൂത്തോന്‍ എന്ന സിനിമയില്‍ നിവിന്‍ പോളിക്കൊപ്പം പ്രധാന റോളിലാണ് റോഷന്‍ മാത്യൂ. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിച്ച മൂത്തോന്‍ ലക്ഷദ്വീപിലും മുംബൈയിലുമാണ് ചിത്രീകരിച്ചത്. മൂത്തോന്‍ പോസ്റ്റ് പ്രൊഡക്ഷനിലാണെന്നും ഉടന്‍ തിയറ്ററുകളിലെത്തുമെന്നും ഗീതു മോഹന്‍ദാസ്

തിയറ്റര്‍ കലാകാരന്‍ കൂടിയായ റോഷന്‍ മാത്യു ആനന്ദം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പുതിയ നിയമം എന്ന ചിത്രത്തില്‍ വില്ലന്‍ റോളിലും എത്തിയിരുന്നു. തൊട്ടപ്പന്‍ ആണ് ഒടുവില്‍ പുറത്തുവന്ന സിനിമ. എ നോര്‍മല്‍ ഫാമിലി എന്ന പേരില്‍ റോഷന്‍ സംവിധാനം ചെയ്ത നാടകവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT