Film News

മൂത്തോന് രാജ്യാന്തര പുരസ്‌കാരം, റോഷന്‍ മാത്യു മികച്ച സഹനടന്‍

ബെര്‍ലിനില്‍ നടന്ന ഇന്റോ-ജര്‍മ്മന്‍ ചലച്ചിത്ര വാരത്തില്‍ ജനപ്രിയ ചിത്രമായി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍'. 'മൂത്തോനി'ലെ അമീര്‍ എന്ന കഥാപാത്രത്തിന് റോഷന്‍ മാത്യു മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു. നിവിന്‍ പോളിയുടെ നായകവേഷത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ടിരുന്നു മൂത്തോനിലെ റോഷന്‍ ചെയ്ത അമീര്‍ എന്ന കഥാപാത്രവും. പിന്നീട് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ചോക്ക്ഡി'ലും നായകനായി റോഷനെ പ്രേക്ഷകര്‍ കണ്ടു. 'മൂത്തോനി'ലെ മികച്ച പ്രകടനമാണ് റോഷന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് കാരണമായത്.

മുമ്പും രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ ചിത്രമാണ് 'മൂത്തോന്‍'. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായും നിവിന്‍ പോളി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 'മൂത്തോനി'ലെ പ്രകടനത്തിന് സഞ്ജന ദീപുവിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. പാരിസില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലായ 'ഫെസ്റ്റിവല്‍ ടു ഫിലിം ദി ഏഷ്യ ദി സുദു' എന്ന ഫെസ്റ്റിവലിലും 'മൂത്തോന്‍' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

'ലയേഴ്‌സ് ഡൈസി'ന് ശേഷം ഗീതു സംവിധാനം ചെയ്ത 'മൂത്തോന്റെ' തിരക്കഥ രചിച്ചിരിക്കുന്നത് അനുരാഗ് കശ്യപും ഗീതുവും ചേര്‍ന്നാണ്. ചിത്രത്തില്‍ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നതും അനുരാഗ് കശ്യപാണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപ് നിര്‍മ്മാണത്തിലും പങ്കാളിയായി. രാജീവ് രവിയാണ് ഛായാഗ്രഹണം. നിവിന്‍ പോളിക്ക് പുറമെ ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു, സുജിത് ശങ്കര്‍, ശോഭിത ധുലിപല, ശശാങ്ക് അറോറ, ജിം സര്‍ഭ്, ഹരീഷ് ഖന്ന എന്നിവരും പ്രധാന വേഷത്തിലെത്തി. അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ്. ഒറിജിനല്‍ സ്‌കോര്‍ സാഗര്‍ ദേശായി. സൗണ്ട് ഡിസൈന്‍ കുണാല്‍ ശര്‍മ്മ. സഹോദരനെ തേടി മുംബൈ നഗരത്തിലെത്തുന്ന ലക്ഷദ്വീപുകാരനായ കുട്ടിയുടെ കഥ പറയുന്നതാണ് ചിത്രം.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT