Film News

‘അങ്ങനെയും സിനിമ ചെയ്യാന്‍ പറ്റുമെന്ന് മനസിലായത് മൂത്തോന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍’; ഗീതു മോഹന്‍ദാസ് ചിത്രത്തെക്കുറിച്ച് റോഷന്‍ മാത്യു

THE CUE

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനിലെ കഥാപാത്രം വ്യക്തിപരമായി വളരെ ആത്മസംതൃപ്തി നല്‍കിയതാണെന്ന് നടന്‍ റോഷന്‍ മാത്യൂ. ചിത്രത്തിലൂടെ കൂടെ പ്രവര്‍ത്തിക്കണമെന്നാഗ്രഹിച്ചിരുന്ന ഒരുപാട് പേര്‍ക്കൊപ്പം വര്‍ക്ക ചെയ്യാന്‍ കഴിഞ്ഞു. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണെന്നും ഇക്കൊല്ലം തന്നെ റിലീസ് ചെയ്യുമെന്നും റോഷന്‍ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

കൂടെ വര്‍ക്ക് ചെയ്യണമെന്നാഗ്രഹിച്ച ഒരുപാട് പേര്‍ക്കൊപ്പം ഒറ്റയടിക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. വ്യത്യസ്തമായ കഥാപാത്രമായിരുന്നു. വ്യത്യസ്തമായ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. ഷൂട്ട് എക്‌സ്പീരിയന്‍സ് വളരെ വ്യത്യസ്തമായിരുന്നു. അങ്ങനെയും സിനിമ ചെയ്യാന്‍ പറ്റുമെന്ന് ആ സിനിമ കഴിഞ്ഞപ്പോഴാണ് മനസിലായത്.
റോഷന്‍ മാത്യു.

ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മൂത്തോന്‍. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകന്‍. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT