Film News

ഫഹദിനൊപ്പം റോഷനും ദര്‍ശനയും; മഹേഷ് നാരായണന്റെ 'സീ യു സൂണ്‍'

സംവിധായകൻ മഹേഷ് നാരായണന്റെ വരാനിരിക്കുന്ന 'സീ യു സൂണ്‍' എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം റോഷൻ മാത്യുവും ദർശന രാജേന്ദ്രനും ഒന്നിക്കും. ഈ മൂന്ന് കഥാപാത്രങ്ങളെയും കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പോകുന്നതെന്നും 90 മിനിറ്റ് ദൈർഘ്യമുളള ചിത്രത്തിന്റെ ട്രെയ്ലർ ഉടൻ തന്നെ പ്രേക്ഷകരിലേയ്ക്ക് എത്തുമെന്നും സംവിധായകൻ പറഞ്ഞു.

'ഭൂരിഭാ​ഗം രം​ഗങ്ങളുടേയും ചിത്രീകരണം പൂർത്തിയായി, എന്നാൽ ഇനിയും ചെയ്തെടുക്കേണ്ട ചില രം​​ഗങ്ങളുണ്ട്, അവ ചിത്രീകരിക്കുന്നതിന് അനുയോജ്യമായ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഒരു മുഴുനീള ഫീച്ചർ ഫിലിം ആയിരിക്കില്ല 'സീ യു സൂണ്‍'. ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് ഐഫോണിൽ ചിത്രീകരിക്കുന്ന ഒരു ചെറിയ ചിത്രമാണ്. സിനിമയിൽ പുതിയൊരു ഫോർമാറ്റ് കൊണ്ടുവരാൻ കഴിയുമോ എന്ന പരീക്ഷണം മാത്രമാണ്.' മഹേഷ് നാരായണൻ പറഞ്ഞു.

27 കോടി മുതല്‍ മുടക്കിൽ ഫഹദിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'മാലിക്ക്' ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് ഇരുവരും വീണ്ടുമൊന്നിക്കുന്ന 'സീ യു സൂണ്‍' വരുന്നത്. നിർമ്മാതാക്കളുടെ എതിർപ്പുകളെ മറികടന്നായിരുന്നു ലോക്​‍‍ഡൗൺ സമയത്ത് 'സീ യു സൂണി'ന്റെ ചിത്രീകരണം ആരംഭിച്ചത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT