Film News

'ഞാന്‍ തിരിച്ചുവരും', വിജയം ആഘോഷിക്കുന്നത് പോലെ പരാജയവും സ്വീകരിക്കണമെന്ന് റോഷന്‍ ആന്‍ഡ്രൂസ്

വിജയം ആഘോഷിക്കുന്നത് പോലെ തന്നെ പരാജയത്തെ സ്വീകരിക്കുകയും വേണമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. താന്‍ തിരിച്ചുവരുമെന്നും ബോളിവുഡ് നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നിര്‍മ്മിക്കുന്ന തന്റെ പുതിയ ചിത്രം മാര്‍ച്ചില്‍ ആരംഭിക്കുമെന്നും റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഈ പോസ്റ്റിന് നന്ദി. കഴിഞ്ഞ 17 വര്‍ഷമായി എന്നെയും എന്റെ സിനിമകളെയും പിന്തുണയ്ക്കുന്നതിനും നന്ദി. വിജയവും പരാജയവും ഗെയിമിന്റെ ഭാഗമാണ്. നമ്മള്‍ നമ്മുടെ വിജയത്തെ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നതും എപ്പോഴും നല്ലതാണ്. ഞാന്‍ തിരിച്ച് വരും. എന്റെ അടുത്ത ചിത്രം മാര്‍ച്ചില്‍ ആരംഭിക്കുകയാണ്. ബോബി-സഞ്ജയ്, ഹുസൈന്‍ ദലാല്‍ എന്നിവരാണ് തിരക്കഥ. സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നിര്‍മ്മാണവും.
റോഷന്‍ ആന്‍ഡ്രൂസ്

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായ സാറ്റര്‍ഡേ നൈറ്റ്‌സാണ് അവസാനമായി റിലീസ് ചെയ്ത റോഷന്‍ ആന്‍ഡ്രൂസ് ചിത്രം. നവംബര്‍ 4ന് റിലീസ് ചെയ്ത ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂകളും വിമര്‍ശനങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്ന് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

പ്രേക്ഷകര്‍ സിനിമയെ വിമര്‍ശിക്കുന്നതിനെതിരെ റോഷന്‍ ആന്‍ഡ്രൂസ് അടുത്തിടെ നടത്തിയ പരാമര്‍ശനവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. സിനിമയെ വിമര്‍ശിക്കുന്നതിന് മുമ്പ് അതിനുള്ള യോഗ്യതയുണ്ടോ എന്ന് ചിന്തിക്കണം എന്നായിരുന്നു ഒരു അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞത്.

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT