Film News

'ഞാന്‍ ഉടനെ തിരിച്ചുവരും'; അടുത്ത ചിത്രത്തില്‍ നായകന്‍ ഷാഹിദ് കപൂറെന്ന് റോഷന്‍ ആന്‍ഡ്രൂസ്

സാറ്റര്‍ഡേ നൈറ്റ്‌സിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബോളിവുഡ് താരം ഷാ?ഹിദ് കപൂര്‍ നായകന്‍. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. ബോബി സഞ്ജയ് തിരക്കഥയും ഹുസൈന്‍ ദലാല്‍ സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സിദ്ധാര്‍ത്ഥ് റോയ് കപൂറാണ്.

റോഷന്‍ ആന്‍ഡ്രൂസിന്റെ വാക്കുകള്‍ :

ഇന്ത്യന്‍ സിനിമാ മേഖലയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ നടന്‍ ഷാഹിദ് കപൂറിനെ എന്റെ നായകനാക്കിയുള്ള പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ബോബി സഞ്ജയ് യാണ് സിനിമയ്ക്കായി തിരക്കഥയും ഹുസൈന്‍ ദലാല്‍ സംഭാഷണവും എഴുതുന്നു. ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ആര്‍കെഎഫിന്റെ ബാനറില്‍ ഈ സിനിമ നിര്‍മ്മിക്കും.

നവംബര്‍ 16നാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുക. കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ വ്യത്യസ്ത സിനിമകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. പ്രേക്ഷകര്‍ക്കായി വ്യത്യസ്ത ഴോണറിലുള്ള സിനിമകള്‍ ചെയ്യാനായതില്‍ സന്തുഷ്ടനാണ്. ഞാന്‍ എന്നെതന്നെ മെച്ചപ്പെടുത്തി. വ്യത്യസ്ത തരം ഫിലിം മേക്കിംഗ് നടത്തി. ഹിറ്റുകളും ആവറേജും ഫ്‌ലോപ്പുകളും ഉണ്ടായി. എന്നാല്‍ വ്യത്യസ്ത സിനിമകള്‍ ചെയ്യാനുള്ള ശ്രമം ഒരിക്കലും നിര്‍ത്തില്ല. എന്നെ സ്വീകരിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി. ഞാന്‍ ഉടനെ തിരിച്ചുവരും.

സാറ്റര്‍ഡേ നൈറ്റിന് ലഭിച്ച നെഗറ്റീവ് റിവ്യൂസിനും വിമര്‍ശനങ്ങള്‍ക്കും റോഷന്‍ ആന്‍ഡ്രൂസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 'വിജയവും പരാജയവും ഗെയിമിന്റെ ഭാഗമാണ്. നമ്മള്‍ നമ്മുടെ വിജയത്തെ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നതും എപ്പോഴും നല്ലതാണ്. ഞാന്‍ തിരിച്ച് വരും,' എന്നായിരുന്നു പ്രതികരണം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT