Ronth Malayalam Movie 
Film News

പകൽ തൊണ്ടി മുതൽ രാത്രി പൊലീസ് ഡ്രൈവർ, റോന്ത് എന്റെ തന്നെ അനുഭവങ്ങളുടെ സിനിമ; ഷാഹി കബീർ

മലയാള സിനിമയിൽ റിയലിസ്റ്റിക് പൊലീസ് കഥകളിലൂടെ ഇടം പിടിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാഹി കബീർ. 2025ലെ വൻ വിജയ ചിത്രങ്ങളിലൊന്നായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ഷാഹി കബീർ തിരക്കഥയെഴുതിയ റോന്ത് ജൂൺ 13ന് തിയറ്ററുകളിലെത്തുകയാണ്, ഇലവീഴാ പൂഞ്ചിറക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന സിനിമ. റോന്ത് ഒഴികെ എന്റെ എല്ലാ സിനിമകളും പേഴ്സണൽ എക്സ്പീരിയൻസിൽ നിന്നല്ല, അതിൽ എല്ലാം സിനിമാറ്റിക് സ്വഭാവമാണ്. റോന്തിലെ റോഷന്റെ കഥാപാത്രം ഞാൻ തന്നെയാണ്, ഞാൻ എക്സ്പീരിയൻസ് ചെയ്തതാണ് ആ കഥാപാത്രമെന്ന് ഷാഹി കബീർ. ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന യോഹന്നാൻ എന്ന ​എസ്.ഐയും ദിൻനാഥ് എന്ന പൊലീസ് ഡ്രൈവറും ഒരു നൈറ്റ് പട്രോളിം​ഗിനിടെ അഭിമുഖീകരിക്കുന്ന സംഭവ വികാസങ്ങളാണ് റോന്ത് എന്ന ചിത്രം.

Ronth Malayalam Movie

‘നിനക്ക് ഡ്രൈവർ ഡ്യൂട്ടിയല്ലേ, നീ അത് ചെയ്താമതി. ഓഫീസർ ഞാനാ, എനിക്കറിയാം എന്തുചെയ്യണമെന്ന്..’- ട്രെയിലറിൽ ഒരിടത്ത് ദിലീഷ് പോത്തന്റെ യോഹനേനാ൯ ഒരിടത്ത് പറയുന്നുണ്ട്. ഷാഹിയുടെ ജോസഫിലും നായാട്ടിലും ഓഫീസർ ഓണ് ഡ്യൂട്ടിയിലും കണ്ട ഓഫീസറല്ല ഈ ചൊറിയ൯ യോഹന്നാനെന്ന് വ്യക്തം.

ടൈംസ് ഗ്രൂപ്പിന്റെ സബ്‍സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്‍സ് ആദ്യമായി മലയാളത്തിലേക്ക് വരവറിയിക്കുന്ന ചിത്രം കൂടിയാണ് റോന്ത്. നിർമാണ മേഖലയിലെ പുതുസംരംഭമായ ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിന്റെ ബാനറിൽ വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്.

സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്‍മി മേനോൻ, നന്ദൂട്ടി എന്നിവരാണ് ചിത്രത്തിെല മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂരിലെ ഇരിട്ടിയിലാണ് റോന്ത് ചിത്രീകരിച്ചത്. മനേഷ് മാധവനാണ് റോന്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന അൻവർ അലി. എഡിറ്റർ- പ്രവീൺ മംഗലത്ത്, ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ, അസോസിയേറ്റ് പ്രൊഡ്യൂസർ- കൽപ്പേഷ് ദമനി, സൂപ്രവൈസിംഗ് പ്രൊഡ്യൂസർ- സൂര്യ രംഗനാഥൻ അയ്യർ, സൗണ്ട് മിക്സിംഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- അരുൺ അശോക്, സോനു കെ.പി, ചീഫ് അസോസിയറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനർ- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് - റോണക്സ് സേവ്യർ, സ്റ്റിൽസ്- അബിലാഷ് മുല്ലശ്ശേരി. ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യൽ- മംമ്ത കാംതികർ, ഹെഡ് ഓഫ് മാർക്കറ്റിംഗ്- ഇശ്വിന്തർ അറോറ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മുകേഷ് ജെയിൻ, പിആർഒ- സതീഷ് എരിയാളത്ത്, പിആർ& മാർക്കറ്റിംഗ് സ്ട്രാറ്റജി- വർഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്.

ലീവ് തുടരാനാകാത്ത സാഹചര്യത്തിൽ താ൯ പോലീസ് ജോലി രാജിവച്ചുവന്നും റോന്ത് സിനിമയുടെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ഷാഹി വെളിപ്പെടുത്തിയിരുന്നു. ഷാഹി പട്ടിണി കിടക്കാതിരിക്കാനാണ് പോലീസിൽ കയറിയത്. അല്ലാതെ ആഗ്രഹിച്ച് നേടിയതല്ല. കഴിഞ്ഞ അഞ്ചുവർഷമായി ലീവിലായിരുന്നു. ഇപ്പോൾ അവധി തുടരാ൯ പറ്റാത്ത സാഹചര്യം വന്നു. അല്ലെങ്കിൽ ജോയി൯ ചെയ്യണം എന്ന അവസ്ഥ വന്നു. ഞങ്ങളുടെ കോട്ടയം എസ്.പി വിളിച്ച് രണ്ടിലൊന്ന് തീരുമാനിക്കാ൯ പറഞ്ഞു. അങ്ങനെ ജോലി രാജിവച്ചുവെന്നും ഷാഹി കൂട്ടിച്ചേർത്തു. രക്തം കണ്ടാൽ തല കറങ്ങുന്ന ആളാണ് ഞാ൯. ജോലി രാജിവച്ചപ്പോൾ ചെറിയ വിഷമം തോന്നിയെന്നും ഷാഹി. പോലീസ് സിനിമകളുടെ ബ്രാ൯ഡ് എന്നൊക്കെ ആളുകൾ പറയുന്നതിൽ സന്തോഷമുണ്ട്. പക്ഷേ അത് ഉള്ളിലേക്കെടുത്തിട്ടില്ല. രണ്ട് പരാജയങ്ങൾ വരുമ്പോൾ ബ്രാ൯ഡൊക്കെ പോകും- ഷാഹി പറയുന്നു.

ഷാഹിയുടെ എഴുത്താണ് പുള്ളിയുടെ കരുത്ത്. അതിന് വലിയ ഫോളോവേഴ്സ് ഉണ്ടാകുന്നത് അതുകൊണ്ടുകൂടിയാണ്. ഇലവീഴാപൂഞ്ചിറ അദ്ദേഹം ഗംഭീരമായി സംവിധാനം ചെയ്യുകകൂടി ചെയ്തു. ഷാഹി കബീർ എന്ന പേരിന് പ്രേക്ഷകർ ഒരു വില കൊടുക്കുന്നുണ്ട്. അതൊരു ബ്രാ൯ഡായിക്കഴിഞ്ഞു- റോഷ൯ മാത്യു പറയുന്നു. ഷാഹിയുടെ കൂടെ വർക്ക് ചെയ്താൽ പോലീസിനെക്കുറിച്ചുള്ള മു൯വിധികൾ മാറും. ഷാഹിക്കൊപ്പം ഈ സിനിമയ്ക്കായി കുറേ പോലീസ് ക്യാമ്പുകൾ സന്ദർശിച്ചു. പോലീസ് പട്രോളിങ് നിരീക്ഷിക്കാനായി. അതൊക്കെ ഈ കഥാപാത്രം ചെയ്യാ൯ വലിയ സഹായമായി. ഓരോ സീനിലും ഇമോഷ൯ മാറിക്കൊണ്ടേയിരിക്കുന്ന തിരക്കഥയാണ് റോന്തിന്റേത്. അതാണ് എന്നെ ആകർഷിച്ചത്- റോഷന്റെ വാക്കുകൾ.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് ഷാഹി കബീറിന്റെ സിനിമയിലെ തുടക്കം. ദിലീഷ് പോത്തനോട് തിരക്കഥ പറയാനെത്തിയ ഷാഹി കബീറിനെ ദിലീഷ് അടുത്ത സിനിമയായ തൊണ്ടിമുതലിൽ അസിസ്റ്റന്റ് ഡയറക്ടറാക്കി. തൊണ്ടിമുതൽ പ്രീ പ്രൊഡക്ഷൻ വേളയിൽ പകൽ സിനിമയിലെ പണിയും രാത്രി ഔദ്യോ​ഗിക നിർവഹണത്തിന്റെ ഭാ​ഗമായി പൊലീസ് ഡ്രൈവർ ഡ്യൂട്ടി ചോദിച്ച് വാങ്ങിയാണ് സിനിമയോടുള്ള കമ്പം നിലനിര‍്ത്തിയതെന്ന് ഷാഹി കബീർ. സിനിമയിലെ ആശാനെ സംവിധാനം ചെയ്യാൻ കിട്ടിയ അവസരം കൂടിയാണ് റോന്ത് എന്നും ഷാഹി കബീർ.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT