Film News

'ലേഡി സിങ്കം' വെറുതെ വന്നതല്ല, കോപ് യൂണിവേഴ്സിൽ ദീപികയുടെ സ്റ്റാന്റ് എലോൺ ചിത്രമുണ്ടാകുമെന്ന് രോഹിത് ഷെട്ടി

രോഹിത് ഷെട്ടി കോപ് യൂണിവേഴ്സിൽ ദീപിക പദുക്കോണിന്റെ ലേഡി സിങ്കത്തെ കേന്ദ്ര കഥാപാത്രമാക്കി ഒരു സ്റ്റാന്റ് എലോൺ സിനിമയുണ്ടാകുമെന്ന് സംവിധായകൻ രോഹിത് ഷെട്ടി. രോഹിത് ഷെട്ടി കോപ് യൂണിവേഴ്സിന്റെ പുതിയ മൾട്ടി സ്റ്റാർ ചിത്രമാണ് 'സിംഗം എഗെയ്ന്‍'. ചിത്രത്തിൽ ഏറെ ശ്രദ്ധനേടിയ കഥാപത്രമായിരുന്നു ദീപിക പദുക്കോണിന്റെ 'ലേഡി സിങ്കം' എന്ന ശക്തി ഷെട്ടി. ശക്തി ഷെട്ടിയ കേന്ദ്ര കഥാപാത്രമാക്കി ഒരു സ്റ്റാന്റ് എലോൺ സിനിമയുണ്ടാകുമെന്നും അത്തരത്തിൽ ഒരു തീരുമാനം ഉള്ളതുകൊണ്ടാണ് ദീപികയുടെ കഥാപാത്രത്തിന് ലേഡി സിങ്കം എന്ന പേര് തന്നെ കൊടുത്തതെന്നും രോഹിത് ഷെട്ടി ഷോഷായ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രോഹിത് ഷെട്ടി പറഞ്ഞത്:

ശക്തി ഷെട്ടിയെക്കുറിച്ച് ഞങ്ങൾ എഴുതിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ മനസ്സിൽ ഒരു കോൺസെപ്റ്റ് ഉണ്ട്. അത് എങ്ങനെയാകും എന്ന് എനിക്ക് അറിയില്ല, നമുക്ക് ഇനിയും സമയമുണ്ട്. ആ കഥാപാത്രം എങ്ങനെയായിരിക്കുമെന്നും ആ കഥാപാത്രത്തിന്റെ ബേസിക് കഥ എന്തായിരിക്കുമെന്നും എനിക്ക് ധാരണയുണ്ട്. എന്നാല്‍ ഒരു എഴുത്തുകാരനും സംവിധായകനുമെന്ന് നിലയില്‍ ആ കഥാപാത്രത്തിന്റെ മുഴുവൻ കഥയും എനിക്ക് അറിയില്ല. സ്ത്രീ കേന്ദ്രീകൃതമായ ഒരു കോപ് സിനിമ എന്തായാലും സംഭവിക്കും. അത്തരം ഒരു പ്ലാന്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ശക്തി ഷെട്ടി എന്നൊരു കഥാപാത്രത്തെ ഈ സിനിമയിലേക്ക് കൊണ്ടുവരിക പോലും ഇല്ലായിരുന്നു. അവരെ മാത്രം വച്ചുകൊണ്ടുള്ള ഒരു സിനിമ തീർച്ചയായും സംഭവിക്കും. അതുകൊണ്ടാണ് അവരുടെ കഥാപാത്രത്തിന് ലേഡി സിങ്കം എന്ന പേര് തന്നെ കൊടുത്തത്. ഒരു നല്ല കഥയും നല്ല ലോഞ്ചും കൊടുക്കണം എന്നുള്ളതുകൊണ്ടാണ് കോപ്പ് യൂണിവേഴ്സിലേക്ക് സ്ത്രീകളെ കൊണ്ടു വരാൻ താമസിച്ചത്. 2018 ൽ ഇവിടെ ഇങ്ങനെ ഒരു കോപ് യൂണിവേഴ്സ് ഉണ്ടാക്കാൻ സാധിക്കുമെന്ന് പോലും എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. സിമ്പ എന്ന ചിത്രത്തിന് ജനങ്ങള്‍ നല്‍കിയ സ്വീകാര്യതയാണ് കൂടുതല്‍ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പ്രചോദനമായത്. അതിന് ശേഷമാണ് സൂര്യവംശി ചെയ്തത്. സൂര്യവന്‍ഷിയുടെ ഷൂട്ടിങ് സമയത്താണ് ഒരു വനിതാ പോലീസ് ഓഫീസറെ കേന്ദ്രീകരിച്ചുള്ള സിനിമയെക്കുറിച്ചുള്ള ചിന്ത വന്നതും. അതിന് ശേഷമുള്ള രണ്ട് വർഷം കൊവിഡ് കൊണ്ടു പോയി. സൂര്യവംശി 2019 ലായിരിന്നു റിലീസ് ആകേണ്ടിയിരുന്നത്. അതുകൊണ്ടാണ് എല്ലാം വൈകിയത്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT