Film News

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ലെന്ന് നടനും സംവിധായകനുമായ ആർ ജെ ബാലാജി. കാശ് കൊടുത്ത് സിനിമ കാണാൻ എത്തുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്. ഒരു പ്രോഡക്റ്റ് മാർക്കറ്റിൽ എത്തുന്നതുവരെ മാത്രമേ ക്രിയേറ്റർക്ക് അതിനെ നിയന്ത്രിക്കാനാകൂ. സിനിമ ജനങ്ങളിലേക്ക് എത്തിയാൽ അതിനെതിരെ ഏത് രീതിയിൽ വേണമെങ്കിലും ആളുകൾക്ക് പ്രതികരിക്കാം. ഓരോ പ്രതികരണവും വ്യത്യസ്തമായിരിക്കുമെന്നും ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ കൈവശമുള്ള ആർക്കും സിനിമ റിവ്യൂ ചെയ്യാമെന്നും ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ആർ ജെ ബാലാജി പറഞ്ഞു. 'സ്വർഗ്ഗവാസൽ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടൻ.

ആർ ജെ ബാലാജി പറഞ്ഞത്:

സിനിമകളുടെ റിവ്യൂ ചെയ്യുന്ന സമയത്ത് എന്റെ മനോഭാവത്തിൽ അത് വളരെ സത്യസന്ധമായിരുന്നു. കളിയാക്കുന്നതോ ട്രോളായോ അല്ല ഞാൻ അതിനെ കണ്ടത്. എനിക്കൊരു സിനിമ ഇഷ്ടമായോ ഇല്ലയോ എന്നുള്ളത് ഞാൻ എന്റെ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു. ആർ ജെ ആയിരുന്ന സമയത്ത് സ്പോൺസർഷിപ്പില്ലാതെ ഞാൻ ചെയ്തുകൊണ്ടിരുന്ന പരിപാടിയായിരുന്നു അത്. ഒരിക്കൽ റിവ്യൂ ചെയ്യുന്നതിനിടയിൽ നിർമാതാക്കൾ വിളിച്ച് പരിപാടി ഉപേക്ഷിക്കണം എന്നും ഇല്ലെങ്കിൽ പരിണിതഫലം അനുഭവിക്കേണ്ടി വരുമെന്നും പറഞ്ഞിട്ടുണ്ട്. നാളെ 10000 പേർ സിനിമയ്‌ക്കെതിരെ പറഞ്ഞാൽ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് ഞാൻ അവരോട് പറഞ്ഞത്. അത് തന്നെയാണ് ഇപ്പോൾ നടക്കുന്നതും.

ഒരു ബിസ്കറ്റ് കടയിൽ വില്പനയ്ക്ക് വെച്ച് കഴിഞ്ഞാൽ, ബിസ്കറ്റ് നല്ലതല്ല എന്ന് ആരെങ്കിലും പറയുമായിരിക്കും. ചിലർ ആ ബിസ്കറ്റ് വലിച്ചെറിഞ്ഞു കളയും. വേറെ ഒരാൾ കമ്പനി മുതലാളിക്ക് ബിസ്കറ്റിന്റെ ഗുണദോഷങ്ങൾ പറഞ്ഞ് മെയിൽ അയക്കുമായിരിക്കും. എങ്ങനെയാണ് ഇതുപോലെ വ്യത്യസ്തമായി പ്രതികരിക്കുന്നവരെ നിയന്ത്രിക്കാൻ കഴിയുക. ഒരു ക്രിയേറ്റർ എന്ന നിലയിൽ ഒരു പ്രോഡക്റ്റ് മാർക്കറ്റിൽ എത്തിക്കുന്നതുവരെയെ എനിക്ക് അതിനെ നിയന്ത്രിക്കാൻ കഴിയൂ. മാർക്കറ്റിൽ എത്തിക്കഴിഞ്ഞാൽ അതിനെക്കുറിച്ച് റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാൻ എനിക്ക് കഴിയില്ല. ഒരാൾക്ക് ആ പ്രൊഡക്ടിനെക്കുറിച്ച് നുണകൾ പോലും പറയാൻ കഴിയും എന്നുള്ളതാണ്. കാശ് കൊടുത്ത് കാണുന്ന ഒരു സിനിമയ്ക്ക് റിവ്യൂ രേഖപ്പെടുത്താൻ ഏതൊരു മനുഷ്യനും അവകാശമുണ്ട്. സിനിമ ജനങ്ങളിലേക്ക് എത്തിയാൽ അതിനെതിരെ ഏത് രീതിയിൽ വേണമെങ്കിലും ആളുകൾക്ക് പ്രതികരിക്കാം. ഓരോരുത്തരും പ്രതികരിക്കുന്ന രീതികൾ വ്യത്യസ്തമായിരിക്കും. മൊബൈൽ ഫോൺ കയ്യിലുള്ള ആർക്കു വേണമെങ്കിലും ഇന്നത്തെക്കാലത്ത് റിവ്യു പറയാം.

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

SCROLL FOR NEXT