Film News

സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായി സംവിധാനം പഠിച്ച് ഋഷിരാജ് സിങ്; 'ആദ്യ സിനിമ മലയാളത്തില്‍'

മുന്‍ ഡിജിപി ഋഷിരാജ് സിങ് സംവിധാനം പഠിക്കുന്നു. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായാണ് ഋഷിരാജ് സിങിന്റെ 'പഠനം'. കുട്ടിക്കാലം മുതലേ സിനിമ വലിയ മോഹമായിരുന്നുവെന്നും, സര്‍വീസില്‍ നിന്ന് വിരമിച്ചതോടെ ഗൗരവമായി എടുക്കുകയായിരുന്നുവെന്നും ഋഷിരാജ് സിങ് പറഞ്ഞു.

ജയറാമും മീര ജാസ്മിനും പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിലാണ് സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളായി ഋഷിരാജ് സിങ് പ്രവര്‍ത്തിക്കുന്നത്. സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ ദിവസവും ഋഷിരാജ് സിങ് എത്തുന്നുണ്ട്. മറ്റ് അസിസ്റ്റന്റുമാര്‍ക്കൊപ്പം ജോലി ചെയ്യുന്ന മുന്‍ ഡിജിപി, ഓരോ ഷോട്ടിനെ കുറിച്ചും തന്റെ പേപ്പറില്‍ എഴുതിവെക്കുകയും ചെയ്യുന്നു.

'കുട്ടികാലം മുതല്‍ തനിക്ക് സിനിമയോട് വലിയ മോഹമായിരുന്നു. എന്നും ഒരു സിനിമ കണ്ട ശേഷമാണ് ഉറങ്ങുന്നത്. സര്‍വ്വീസില്‍ നിന്നും വിരമിച്ചതോടെ അത് ഗൗരവമായി പഠിക്കാനുള്ള സമയവും കിട്ടി. നടന്‍ ശ്രീനിവാസനെയാണ് ആദ്യം വിളിച്ചത്, അദ്ദേഹമാണ് സത്യന്‍ അന്തികാടിനെ നിര്‍ദേശിച്ചത്. പരിചയസമ്പന്നനായ ഒരാളുടെ കൂടെ പഠിക്കണമെന്നും സത്യനാണ് അതിന് പറ്റിയ ആളെന്നും ശ്രീനിവാസന്‍ പറഞ്ഞു', ഋഷിരാജ് സിങ് പറയുന്നു.

അതീവ താല്‍പര്യത്തോടെയാണ് ഋഷിരാജ് സിങ് പഠിക്കുന്നതെന്നും അതുകൊണ്ടാണ് സിനിമയില്‍ പങ്കാളിയാക്കിയതെന്നുമായിരുന്നു സത്യന്‍ അന്തിക്കാടിന്റെ പ്രതികരണം. സംവിധാനം നന്നായി പഠിച്ച ശേഷം മാത്രമാകും ആദ്യ സിനിമ എടുക്കുകയെന്നും, ആദ്യ ചിത്രം മലയാളത്തില്‍ ആയിരിക്കും എന്നും ഋഷിരാജ് സിങ് വ്യക്തമാക്കുന്നുണ്ട്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT