Film News

അവന്‍ പോയി,ഞാന്‍ തകര്‍ന്നു; ഋഷിയുടെ മരണമറിയിച്ച ബച്ചന്റെ ട്വീറ്റ്

'അവന്‍ പോയി, ഋഷി കപൂര്‍ പോയി... ഞാന്‍ ആകെ തകര്‍ന്നിരിക്കുകയാണ്...', അമിതാഭ് ബച്ചന്റെ ഈ വാക്കുകളിലൂടെയാണ് ബോളിവുഡ് താരം ഋഷി കപൂറിന്റെ വിയോഗവാര്‍ത്ത ലോകമറിയുന്നത്. ഒരു പ്രിയപ്പെട്ട സുഹൃത്തിനെ, സഹതാരത്തെ നഷ്ടപ്പെട്ട വേദന അമിതാഭ് ബച്ചന്റെ ഈ വാക്കുകളില്‍ പ്രകടമായിരുന്നു. ദശാബ്ദങ്ങള്‍ നീണ്ട കരിയറില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങള്‍ നിരവധിയാണ്. സഹതാരങ്ങള്‍ എന്നതിലുപരി സഹോദര തുല്യമായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1970കളുടെ ആരംഭത്തിലാണ് ബോളിവുഡിലെ ബച്ചന്‍-കപൂര്‍ കൂട്ടുകെട്ട് ആരംഭിക്കുന്നത്. അക്കാലത്തെ നിരവധി ഹിറ്റുകളില്‍ ഒരുമിച്ച് അഭിനയിച്ചു. കബി കബീ, അമര്‍ അക്ബര്‍ ആന്റണി, നസീബ്, കൂലി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ മറക്കാനിടയില്ല. അമര്‍ അക്ബര്‍ ആന്റണിയില്‍ സഹോദരന്മാരായിരുന്നു അഭിനയം. 26 വര്‍ഷത്തിന് ശേഷം 102 നോട്ട് ഔട്ട് എന്ന ചിത്രത്തിലാണ് ഒടുവിലായി ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.

ഉമേഷ് ശുക്ല സംവിധാനം ചെയ്ത ചിത്രത്തില്‍ അച്ഛനും മകനുമായാണ് വേഷമിട്ടത്. ബച്ചന്‍ 102 വയസുകാരനായ അച്ഛനും, ഋഷി കപൂര്‍ 75കാരനായ മകനും. കരിയറിനിടയില്‍ ചില തെറ്റിദ്ധാരണകള്‍ മൂലം ഇടയ്ക്ക് പിണക്കത്തിലായ ഇരുവരും, വളരെ പെട്ടെന്ന് തന്നെ തങ്ങള്‍ക്കിടയിലെ സൗഹൃദം വീണ്ടെടുത്തു. ആ സൗഹൃദം അവസാനം വരെ നിലനിന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT